കേരളം

kerala

ETV Bharat / bharat

വാക്‌സിനില്ല, ഓക്‌സിജനില്ല, മരുന്നുകളില്ല, പ്രധാനമന്ത്രിയെ കാണാനുമില്ലെന്ന് രാഹുല്‍ ഗാന്ധി - കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

രാജ്യത്ത് വാക്സിനും, ഓക്സിജനും, മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്ന അവസ്ഥയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ മുന്‍പും രംഗത്തെത്തിയിരുന്നു

വാക്‌സിന്‍, ഓക്‌സിൻ, മരുന്നുകൾ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രിയെ കാണാനില്ല: രാഹുൽ PM Modi is missing Rahul Gandhi slams PM Modi Rahul Gandhi tweet on central vista project Rahul Gandhi says Modi is missing പ്രധാനമന്ത്രിയെ കാണാനില്ല കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദി
വാക്‌സിന്‍, ഓക്‌സിൻ, മരുന്നുകൾ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രിയെ കാണാനില്ല: രാഹുൽ

By

Published : May 13, 2021, 11:55 AM IST

Updated : May 13, 2021, 1:05 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാമാരിക്കാലത്ത് വാക്സിനുകൾ, ഓക്സിജൻ, മരുന്നുകൾ എന്നിവയോടൊപ്പം പ്രധാനമന്ത്രിയെയും കാണാനില്ലെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ആകെ അവശേഷിക്കുന്നത് കേന്ദ്ര വിസ്ത പ്രോജക്ടും, മരുന്നുകളുടെ ജിഎസ്ടിയും, പ്രധാനമന്ത്രിയുടെ ഫോട്ടോകളുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് ഓക്സിജൻ, മരുന്നുകൾ, വാക്സിനുകൾ എന്നിവയുടെ അഭാവം ചൂണ്ടിക്കാട്ടി രാഹുല്‍ കേന്ദ്രത്തെ നിരന്തരം വിമർശിച്ചിരുന്നു.

Also Read:രാജ്യത്ത് 3,62,727 പേർക്ക് കൂടി കൊവിഡ്, രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന

അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത് 3,62,727 പേർക്ക്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,37,03,665 ആയി. 4120 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 2,58,317 ആയി. 3,52,181 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 1,97,34,823 ആയി. നിലവിൽ 37,10,525 ആക്‌ടിവ് കേസുകളാണ് രാജ്യത്തുള്ളത്. രണ്ട് ദിവസം കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നത്.

Last Updated : May 13, 2021, 1:05 PM IST

ABOUT THE AUTHOR

...view details