ന്യൂഡല്‍ഹി: മഴവെള്ള സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ജൽ ശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ’ ക്യാമ്പയിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ലോക ജലദിനമായ ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ക്യാമ്പയിന് അദ്ദേഹം തുടക്കം കുറിച്ചത്.
'ഫലപ്രദമായ ജലസംരക്ഷണം കൂടാതെ അതിവേഗ വികസനം സാധ്യമല്ല': പ്രധാനമന്ത്രി - പ്രധാനമന്ത്രി
ഇന്ത്യയില്‍ ലഭിക്കുന്ന മഴവെള്ളത്തിന്‍റെ ഭൂരിഭാഗവും പാഴായിപ്പോകുന്നത് ആശങ്കാജനകമാണ്.

ഇന്ത്യയില്‍ ലഭിക്കുന്ന മഴവെള്ളത്തിന്‍റെ ഭൂരിഭാഗവും പാഴായിപ്പോകുന്നത് ആശങ്കാജനകമാണ്. മഴവെള്ളം കൂടുതൽ സംരക്ഷിക്കപ്പെടുമ്പോൾ ഭൂഗർഭജലത്തെ കൂടുതലായി ആശ്രയിക്കുന്നത് കുറയ്ക്കാനാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വയംപര്യാപ്തത അതിന്‍റെ ജലസ്രോതസ്സുകളെയും ജല വിതരണ സംവിധാനത്തേയും മറ്റും ആശ്രയിച്ചിരിക്കുന്നു, ഫലപ്രദമായ ജലസംരക്ഷണം കൂടാതെ അതിവേഗ വികസനം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴവെള്ളത്തിന്‍റെ ശരിയായ സംഭരണം ഉറപ്പുവരുത്തുന്നതിനായി കാലാവസ്ഥാ സാഹചര്യങ്ങൾക്കും മണ്ണിന്‍റെ ഘടനയ്ക്കും അനുയോജ്യമായ മഴവെള്ള സംഭരണ ശൈലി സ്വീകരിക്കുന്നതിന് ഏവരുടെയും പങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാർച്ച് 22 മുതൽ നവംബർ 30 വരെ മൺസൂണിനു മുന്നോടിയായും മൺസൂൺ കാലഘട്ടത്തിലുമാണ് ക്യാച്ച് ദി റെയിൻ ക്യാമ്പയിൻ നടപ്പാക്കുക.