ന്യൂഡൽഹി:അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് സമ്മാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കമലയുടെ മുത്തച്ഛനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്ന പി.വി ഗോപാലനുമായി ബന്ധപ്പെട്ട രേഖകളുടെ കോപ്പി, മീനാകാരി ചെസ് സെറ്റ് എന്നിവയാണ് നല്‍കിയത്.
കരകൗശലം കൊണ്ട് അലങ്കരിച്ച മരത്തടിയിലാണ് രേഖകള്‍ നല്‍കിയത്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇരുവരും നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ഇടപെടലുണ്ടായത്. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളെന്ന് വൈസ് പ്രസിഡന്‍റുമായി വൈറ്റ് ഹൗസിൽ വ്യാഴാഴ്ച നടന്ന കൂടിക്കാഴ്‌ചയില്‍ മോദി പറഞ്ഞു.