ന്യൂഡല്‍ഹി: ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 01 മായി പിഎസ്എല്‍വി സി 49 റോക്കറ്റിന്‍റെ വിജയകരമായ വിക്ഷേപണത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനവുമായി മോദി. ഇന്ത്യന്‍ ബഹിരാകാശ മേഖലയെയും ഐഎസ്ആര്‍ഒയെയും അഭിനന്ദിച്ച മോദി കൊവിഡ് സാഹചര്യത്തില്‍ സമയപരിധി പാലിക്കുന്നതിനായി ശാസ്‌ത്രജ്ഞന്മാര്‍ നിരവധി തടസങ്ങളെ മറികടന്നുവെന്ന് ട്വീറ്റ് ചെയ്‌തു.
ഇഒഎസ് 01 വിക്ഷേപണം; ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനവുമായി മോദി - മോദി
ഇഒഎസ് 01 മായി പിഎസ്എല്‍വി സി 49 റോക്കറ്റിന്‍റെ വിജയകരമായ വിക്ഷേപണത്തിലാണ് ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് മോദി ട്വീറ്റ് ചെയ്‌തത്.
ഇഒഎസ് 01 വിക്ഷേപണം; ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനവുമായി മോദി
യുഎസ്, ലക്‌സംബര്‍ഗ് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഉപഗ്രഹങ്ങള്‍ വീതവും, ലിത്‌വാനിയയില്‍ നിന്നുള്ള ഒരു ഉപഗ്രഹവും ഇഒഎസ് 01നോടൊപ്പം വിക്ഷേപിച്ചതായി ട്വീറ്റില്‍ പറയുന്നു. കൃഷി, വനസംരക്ഷണം, ദുരന്ത നിവാരണം എന്നീ മേഖലകള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ സൗകര്യമുള്ള ഇഒഎസ് 01എല്ലാ തരം കാലാവസ്ഥയിലും, രാവും പകലും ചിത്രങ്ങള്‍ എടുക്കാന്‍ ശേഷിയുള്ളതാണ്.