ബെംഗളൂരു: കൊവിഡിന് ഇരയായവരെ സൗജന്യമായി സംസ്കരിക്കുന്നതിന് ഗിദ്ദനഹള്ളിയിൽ ശ്മശാനം സ്ഥാപിച്ചെന്ന് കാണിച്ച് ഫ്ലെക്‌സ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യെദ്യൂരപ്പ, റവന്യൂ മന്ത്രി ആർ. അശോക്, ബിഡിഎ പ്രസിഡന്‍റ് എസ്.ആർ വിശ്വനാഥ്, ബെംഗളൂരു സിറ്റി ഡിട്രിക്റ്റ് പഞ്ചായത്ത് പ്രസിഡന്‍റ് മാരിസ്വാമി എന്നിവരുടെ ഫോട്ടോ പതിച്ചാണ് ഫ്ലെക്‌സ് സ്ഥാപിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന ബന്ധുക്കൾ, ആംബുലൻസ് ഡ്രൈവർമാർ, ഉദ്യോഗസ്ഥർ എന്നിവർക്ക് സൗജന്യ ഭക്ഷണം നൽകുമെന്നും ഫ്ലെക്സിൽ എഴുതിയിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം ഫ്ലെക്‌സിന്‍റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഫോട്ടോ വൈറലായതോടെ ഫ്ലെക്‌സ് നീക്കം ചെയ്യുകയായിരുന്നു.
ശ്‌മശാനത്തിലേക്ക് വഴി കാണിച്ച് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഫ്ലെക്സ് - Bengaluru flex
ബെംഗളൂരുവിലാണ് സംഭവം. കൊവിഡിന് ഇരയായവരെ സൗജന്യമായി സംസ്കാരിക്കുന്നതിന് ഗിദ്ദനഹള്ളിയിൽ ശ്മശാനം സ്ഥാപിച്ചെന്ന് കാണിച്ചാണ് ഫ്ലെക്സ്
ശ്മാശനത്തിലേക്കുള്ള വഴി കാണിച്ച് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഫോട്ടോ പതിപ്പിച്ച ഫ്ലെക്സ്
അതേസമയം സംഭവത്തിൽ ഖേദിക്കുന്നതായി യലഹങ്ക എംഎൽഎയും ബിഡിഎ പ്രസിഡന്‍റുമായ എസ് ആർ വിശ്വനാഥ് പറഞ്ഞു. പ്രദേശത്ത് കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ കുടിവെള്ളവും ഭക്ഷണവും എത്തിച്ച് നൽകാൻ അധികാരികൾക്ക് നിർദേശം നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫ്ലെക്സ് സ്ഥാപിച്ചതിനെക്കുറിച്ച് തനിയ്ക്ക് അറിയില്ലെന്നും ഇത്തരം സന്ദർഭത്തിൽ രാഷ്ട്രീയം പറയുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.