ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഇസ്രയേൽ വികസിപ്പിച്ചെടുത്ത പെഗാസസ് തീവ്രവാദത്തിനെതിരായി വികസിപ്പിച്ചെടുത്ത ആയുധമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ നമ്മുടെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ചേർന്ന് ഇന്ത്യൻ ഭരണകൂടത്തിനെതിരെയും ഇന്ത്യയിലെ സ്വയം ഭരണമുള്ള സ്ഥാപനങ്ങൾക്കെതിരെയുമാണ് ഉപയോഗിച്ചത്. കര്‍ഷക പ്രക്ഷോഭം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഗാന്ധി പ്രതിമയ്ക്ക് മുൻപില്‍ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കർണാടകയിൽ രാഷ്‌ട്രീയമായും രാജ്യത്ത് സുപ്രീം കോടതി ഉൾപ്പെടുന്ന എല്ലാ സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങൾക്കെതിരെയും പെഗാസസ് ഉപയോഗിച്ചു. ഈ പ്രവൃത്തിയെ രാജ്യദ്രോഹമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂവെന്നും മറ്റൊരു വാക്കും ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.