ഹൈദരാബാദ് : തെലങ്കാനയിൽ പ്ലസ് വൺ വിദ്യാർഥിനി നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. വെങ്കടായപ്പള്ളി മണ്ഡലം സ്വദേശിനിയായ ഗുണ്ടു അഞ്ജയ്യയുടേയും ശാരദളയുടേയും മകൾ പ്രദീപ്‌തി (16) ആണ് മരിച്ചത്. ഗംഗാധര മണ്ഡലത്തിലെ സർക്കാർ ആദർശ് കോളേജിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.
സ്‌കൂളിൽ ഫ്രഷേഴ്‌സ് ഡേയിൽ സഹപാഠികൾക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ പ്രദീപ്‌തി കുഴഞ്ഞു വീഴുകയായിരുന്നു. സ്‌കൂളിലെ മെഡിക്കൽ സ്‌റ്റാഫ് ഉടൻ സിപിആർ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കരിംനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചിപ്പിക്കുകയും വിദ്യാർഥിനിയുടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദീപ്‌തി ചെറുപ്പം മുതൽ തന്നെ ഹൃദ്രോഗിയായിരുന്നു. ഹൃദയത്തിലുണ്ടായിരുന്ന ദ്വാരത്തിന് ശസ്‌ത്രക്രിയ നടത്തണമെന്ന് ഡോക്‌ടർമാരും നിർദേശിച്ചിരുന്നു. എന്നാൽ രക്ഷിതാക്കൾക്ക് ശസ്‌ത്രക്രിയ നടത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നാണ് ഇവരുടെ സുഹൃത്തുക്കളുടെ വാദം.
Also Read :Carotene rich diet | ഹൃദയത്തെ സംരക്ഷിക്കാം ഇനി ഭക്ഷണ ക്രമത്തിലൂടെ; കരോട്ടിൻ ധമനികളിലെ കൊഴുപ്പ് കുറയ്‌ക്കുന്നു എന്ന് പഠനം
അതേസമയം, ഹൃദ്രോഗമുള്ള കുട്ടികൾ അമിതമായി വ്യായായമോ കഠിനമായ അധ്വാനമോ ചെയ്യാൻ പാടില്ലെന്ന് സ്വകാര്യ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ.കൊനേതി നാഗേശ്വർ റാവു നിർദേശിച്ചു. അത്തരത്തിൽ അമിത വ്യായാമം ചെയ്യുന്നത് ഹൃദയസ്‌തംഭനം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ആരോഗ്യ വിദഗ്‌ധ പറഞ്ഞു. ഹൃദ്രോഗം ബാധിച്ചവർ സ്വീരിക്കേണ്ട മുൻകുതലുകളെ കുറിച്ചും ഡോക്‌ടർ ഇടിവി ഭാരത്നോട് വിശദീകരിച്ചു.
ഹൃദ്രോഗമുള്ള കുട്ടികൾ ശ്രദ്ധിക്കേണ്ടത് :50 തരം ഹൃദ്രോഗങ്ങളാണ് കുട്ടികളിൽ കാണപ്പെടുന്നത്. ഇതിൽ ഹൃദയത്തിലുണ്ടാകുന്ന ദ്വാരം, ഹൃദയത്തിൽ നിന്ന് ശരീരത്തിലേക്കും ശ്വാസകോശത്തിലേക്കും നയിക്കുന്ന രക്തക്കുഴലുകളിലെ തടസം, ഹൃദയത്തിന്‍റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വ്യത്യാസം എന്നിവയാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഹൃദയത്തിൽ ദ്വാരമുള്ളവർ അമിതമായി വ്യായാമം ചെയ്‌താൽ അത് ശ്വാസകോശത്തിലെ രക്തസമ്മർദം രണ്ടോ മൂന്നോ മടങ്ങ് വർധിക്കാൻ കാരണമാകാം.
Also Read :കൃത്യമായി വ്യായാമം പിന്‍തുടരുന്ന യുവാക്കളും കുഴഞ്ഞുവീണ് മരിക്കുന്നു ; ഹൃദയമാറ്റ ശസ്ത്രക്രിയാദിനത്തിന്‍റെ പ്രാധാന്യമറിയാം
ഇത് മൂലം ശ്വാസനാളങ്ങളിൽ ശുദ്ധീകരിക്കപ്പെടേണ്ട രക്തം അശുദ്ധമായി തന്നെ ശരീരത്തിൽ പ്രവേശിക്കുകയും തലച്ചോറിൽ എത്തുകയും ചെയ്യുന്നു. ഇത് രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. അതിനാൽ നൃത്തം, കായികം തുടങ്ങിയ ശാരീരിക അധ്വാനമുള്ള പ്രവൃത്തികളിൽ നിന്നും കുട്ടികളെ ഒഴിച്ചുനിർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഡോക്‌ടർ നിർദേശിച്ചു.
ഹൃദ്രോഗമുള്ള കുട്ടികളെ ആദ്യ ഘട്ടത്തിൽ തിരിച്ചറിയാം
- ഹൃദ്രോഗമുള്ള കുട്ടികൾ വളരെ ക്ഷീണിതരായി കാണപ്പെടും. നവജാത ശിശുക്കൾ മുലപ്പാൽ കുടിക്കാൻ പോലും ബുദ്ധമുട്ട് നേരിയും. വളർച്ച കുറവായിരിക്കും.
- പാൽ കുടിക്കുമ്പോൾ നന്നായി വിയർക്കുകയും അടിക്കടി ന്യുമോണിയ ബാധിക്കുകയും ചെയ്യുന്നു
- ചിലരിൽ നീല നിറം കാണപ്പെടുന്നു
- ആരോഗ്യമുള്ള കുട്ടികളെ പോലെ കളിക്കാനോ ഓടാനോ കഴിയില്ല.
Also Read :ചികിത്സ തേടുന്നതിലെ കാലതാമസം ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണ സംഖ്യ ഉയർത്തുന്നു; പഠനങ്ങൾ