കേരളം

kerala

ETV Bharat / bharat

ഡിഎൻഎ പരിശോധനയില്‍ പിതാവല്ലെന്ന് തെളിഞ്ഞാൽ കുട്ടിക്ക് ജീവനാംശം നൽകണോ? ഹർജി പരിശോധിക്കാൻ സുപ്രീം കോടതി അനുമതി - apex court

child maintenance: ജീവനാംശം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയെ സമീപിച്ചു, കാരണം ഡിഎൻഎ റിപ്പോർട്ടിൽ കുട്ടിയുടെ പിതാവല്ല. ഹർജി പരിശോധിക്കാൻ സുപ്രീം കോടതി.

Supreme Court  DNA report  maintenance  child maintenance  സുപ്രീം കോടതി  ഡിഎൻഎ റിപ്പോർട്ട്‌  ഹൈക്കോടതി  High Court  apex court  പിതാവല്ലെന്ന് തെളിഞ്ഞാൽ കുട്ടിയ്‌ക്ക്‌ ജീവനാംശം
child maintenance

By ETV Bharat Kerala Team

Published : Dec 10, 2023, 6:19 AM IST

ന്യൂഡൽഹി : പുരുഷൻ ബയോളജിക്കൽ ഫാദർ അല്ലെന്ന ഡിഎൻഎ റിപ്പോർട്ടിന്‍റെ (DNA report) പശ്ചാത്തലത്തിൽ ദാമ്പത്യ ജീവിതത്തിനിടയിൽ ജനിച്ച കുട്ടിക്ക് ജീവനാംശം (child maintenance) നൽകാൻ പുരുഷൻ ബാധ്യസ്ഥനാണോയെന്ന് പരിശോധിക്കാൻ സുപ്രീം കോടതി (Supreme Court). ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് യുവതി സമര്‍പ്പിച്ച പരാതിയില്‍ നോട്ടിസ് അയച്ചത്. നാലാഴ്‌ചക്കകം പ്രതികരണം അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഡല്‍ഹി ഹൈക്കോടതിയുടെ 2023 ഒക്‌ടോബർ 17 ലെ വിധിയുടെ 26-ാം ഖണ്ഡികയാണ് കേസില്‍ വെല്ലുവിളി ഉയര്‍ത്തിയത്. 'ഹർജിക്കാരനും (സ്‌ത്രീ) കുറ്റക്കാരനും (പുരുഷന്‍) തമ്മിലുള്ള വിവാഹ ബന്ധത്തിലാണ് കുട്ടി ജനിച്ചതെങ്കില്‍ ജീവനാംശം ക്ലെയിം ചെയ്യാൻ അർഹതയുണ്ട്' -ഡിസംബർ 4 ന് പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞു.

തന്‍റെ കുട്ടിക്ക് ജീവനാംശം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. ഡിഎൻഎ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുട്ടിക്ക് ജീവനാംശം നൽകുന്നതിന് പുരുഷന് ബാധ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുഞ്ഞിനെ പരിപാലിക്കാൻ ബയോളജിക്കൽ പിതാവ് ബാധ്യസ്ഥനാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

വിവാഹസമയത്ത് താൻ പ്രായപൂർത്തിയാകാത്ത ആളായിരുന്നുവെന്നും വിവാഹത്തിന്‍റെ സാധുതയെക്കുറിച്ചുള്ള ചോദ്യം പ്രത്യേകം തീർപ്പുകൽപ്പിക്കാത്തതാണെന്നും പരാതിക്കാരി അവകാശപ്പെട്ടു. ഭര്‍ത്താവ് രണ്ട് സുഹൃത്തുക്കളുമായി ശാരീരികബന്ധം സ്ഥാപിക്കാൻ നിർബന്ധിച്ചതായി യുവതി അവകാശപ്പെട്ടിരുന്നു.

ബഫര്‍സോണ്‍ വിഷയം: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോ മീറ്റര്‍ ചുറ്റുമുള്ള പരിധിയില്‍ നിര്‍ബന്ധമായും ബഫര്‍സോണ്‍ ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടി അനുവദിച്ചു. 03/06/2022 - ലെ സുപ്രീം കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജിയും കേന്ദ്രസര്‍ക്കാര്‍ മോഡിഫിക്കേഷന്‍ ഹര്‍ജിയും ഫയല്‍ ചെയ്‌തിരുന്നത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ എടുത്ത് കാട്ടി ജനവാസമേഖലകള്‍ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.

സുപ്രീം കോടതി ഈ വിഷയം 2023 ഏപ്രില്‍ 26 - ന് വീണ്ടും പരിശോധിച്ചു. സംസ്ഥാനങ്ങള്‍ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് ബഫര്‍സോണ്‍ പ്രദേശങ്ങള്‍ രേഖപ്പെടുത്തികൊണ്ട് നേരത്തെ സമര്‍പ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങള്‍ക്കും അന്തിമ വിജ്ഞാപനങ്ങള്‍ക്കും ഒരു കിലോ മീറ്റര്‍ പരിധി വേണമെന്ന കോടതി വിധി ബാധകമല്ല എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ALSO READ:ബഫര്‍സോണ്‍ വിഷയം; സംസ്ഥാന സര്‍ക്കാരിന്‍റെ പുനഃപരിശോധന ഹര്‍ജി അനുവദിച്ച് സുപ്രീം കോടതി, നിയന്ത്രണങ്ങള്‍ നീക്കി

ABOUT THE AUTHOR

...view details