ന്യൂഡല്‍ഹി :പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാവീഴ്‌ച സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിങ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുക. ബുധനാഴ്‌ച പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്‌ചയുണ്ടായ കാര്യം ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
പഞ്ചാബില്‍ പ്രധാനമന്ത്രി നേരിട്ട സുരക്ഷാവീഴ്‌ചയില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ; വെള്ളിയാഴ്‌ച പരിഗണനയ്ക്ക് - ഇന്ത്യന്‍ പ്രധാനമനന്ത്രിയുടെ സുരക്ഷ വീഴ്ച
മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിങ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് പരിഗണിക്കും
ഭാവിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടാവില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളമാണ് പഞ്ചാബിലെ ഫിറോസ്‌പൂരില്‍ ഫ്ളൈ ഓവറില്‍ കുടുങ്ങിയത്.
കര്‍ഷകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്നാണ് വാഹനവ്യൂഹം ഗതാഗത കുരുക്കില്‍പ്പെട്ടത്. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ പഞ്ചാബ് സര്‍ക്കാര്‍ കൃത്യവിലോപം കാട്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. എന്നാല്‍ സുരക്ഷാ വീഴ്‌ചയുണ്ടായിട്ടില്ലെന്നും ഹെലികോപ്റ്റര്‍ യാത്ര മാറ്റി പെട്ടെന്ന് റോഡ് മാര്‍ഗം തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് അത്തരത്തില്‍ സംഭവിച്ചതെന്നുമായിരുന്നു പഞ്ചാബ് സര്‍ക്കാരിന്‍റെ വിശദീകരണം.