ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം പശ്ചിമ ബംഗാളിലെ ഭരണഘടന സംവിധാനം തകർന്നുവെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം നടപ്പാക്കണമെന്നും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന കൊലപാതകങ്ങളിൽ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. തമിഴ്‌നാട് ആസ്ഥാനമായുള്ള ഇൻഡിക് കളക്‌ടീവ് ട്രസ്റ്റാണ് അഭിഭാഷകൻ സുവിദത്ത് എം.എസിലൂടെ ഹർജി സമർപ്പിച്ചത്.
കൂടുതൽ വായനയ്ക്ക്:തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു