ന്യൂഡൽഹി:സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ എഴുതാൻ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത കുട്ടി പരീക്ഷ പാസായതായി പ്രഖ്യാപിക്കാനുള്ള ഉത്തരവുണ്ടാകണമെന്നാശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഒരു അമ്മ. അഭിഭാഷകയായ പായല്‍ ഭേല്‍ എന്ന സ്ത്രീയാണ് ഡല്‍ഹി ഹൈക്കോടതി സമീപിച്ചിരിക്കുന്നത്. ഏപ്രില്‍ 14ന് സിബിഎസ്ഇ പുറത്തുവിട്ട നോട്ടിഫിക്കേഷൻ പ്രകാരം ഇത്തവണ പരീക്ഷയില്ല. ഒപ്പം എല്ലാ വിദ്യാര്‍ഥികളും ജയിച്ചതായും സിബിഎസ്‌ഇ പ്രഖ്യാപിച്ചു.
പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികളെ സിബിഎസ്ഇ അവഗണിക്കുന്നതായി പരാതി - ഡല്‍ഹി ഹൈക്കോടതി വാർത്തകള്‍
ഡല്‍ഹി ഹൈക്കോടതിയിലാണ് പരാതി എത്തിയിരിക്കുന്നത്.
സിബിഎസ്ഇ
എന്നാല്‍ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ കാര്യത്തില്‍ ഇതുവരെ പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് പരാതി. വിഷയത്തിൽ സിബിഎസ്‌ഇയില്‍ നിന്ന് വിശദീകരണം തേടിയ കോടതി ജൂലൈ 29 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. സ്വകാര്യമായി പ്രവേശനം നേടുന്ന വിദ്യാർഥികളോടുള്ള സിബിഎസ്‌ഇ അധികൃതരുടെ നിലപാട് ഭരണഘടനയുടെ 14ആം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
also read: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി