മഥുര പള്ളി നീക്കം ചെയ്യൽ; അടുത്ത വാദം ജനുവരി 18ന് - സുന്നി സെൻട്രൽ വഖഫ് ബോർഡ്
ജനുവരി 18ന് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന്‍റെയും ഷാഹി മസ്‌ജിദ് ഇഡ്‌ഗ ട്രസ്റ്റിന്‍റെയും വാദങ്ങൾ കോടതി കേൾക്കും
ലക്‌നൗ:ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം നിർമിച്ച പതിനേഴാം നൂറ്റാണ്ടിലെ പള്ളി നീക്കം ചെയ്യാനുള്ള അപേക്ഷ തള്ളുന്നതിനെതിരായ അപ്പീൽ ജനുവരി 18ന് മഥുര കോടതി പരിഗണിക്കും. മഥുര ജില്ലാ സെഷൻ ജഡ്‌ജി സാധ്‌ന റാണി താക്കൂറാണ് ജനുവരി 18ലേക്ക് വാദം മാറ്റിയത്. ജനുവരി 18ന് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന്‍റെയും ഷാഹി മസ്‌ജിദ് ഇഡ്‌ഗ ട്രസ്റ്റിന്‍റെയും വാദങ്ങൾ കോടതി കേൾക്കും. ലക്‌നൗ നിവാസിയായ രഞ്ജന അഗ്നിഹോത്രിയും മറ്റുള്ളവരുമാണ് ഹർജി സമർപ്പിച്ചത്. ശ്രീകൃഷ്‌ണ ജന്മഭൂമിയോട് ചേർന്നുള്ള ഇഡ്‌ഗാ പള്ളി നീക്കം ചെയ്യണമെന്ന വിഷയത്തിൽ നാളുകളായി കേസ് നടക്കുകയാണ്.