ഹൈദരാബാദ്:ഉന്നത വിദ്യാഭ്യാസത്തിന്‍റെ ചെലവുകൾ ദിനംപ്രതി വർധിക്കുകയാണ്. വർദ്ധിച്ചുവരുന്ന ഈ ചെലവുകൾ നേരിടാൻ നിക്ഷേപങ്ങളും വിദ്യാഭ്യാസ വായ്‌പകളും ഒരു പരിധി വരെ നമ്മെ സഹായിക്കും. കുടുംബത്തിലെ മുഖ്യവരുമാന ദാതാവിന് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ എല്ലാ പദ്ധതികളും താളം തെറ്റും.
കുടുംബത്തിൽ അപ്രതീക്ഷിതമായി വരുന്ന ഇത്തരം സാഹചര്യം ഒഴിവാക്കാൻ ദീർഘദൃഷ്‌ടിയോട് കൂടിയുള്ള സാമ്പത്തിക അച്ചടക്കം ഉണ്ടാക്കിയെടുക്കാൻ ഏതൊരു കുടുംബത്തിനും സാധിക്കണം. കുട്ടികളുടെ ഭാവി സാമ്പത്തിക ആവശ്യങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ ഇൻഷുറൻസ് പരിരക്ഷയോളം മികച്ച മാർഗം മറ്റൊന്നുമില്ല. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പിപിഎഫ്, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, റിയൽ എസ്‌റ്റേറ്റ്, സ്വർണം തുടങ്ങിയവയിൽ നിക്ഷേപം നടത്താനാവണം.
കുട്ടികളുടെ ആവശ്യങ്ങൾക്ക് പ്രത്യേകം പോളിസികൾ: മികച്ച ഒരു ലൈഫ് ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. കുട്ടികളുടെ ആവശ്യങ്ങൾക്കായി പ്രത്യേകം പോളിസികൾ ഇന്ന് ലഭ്യമാണ്. അപ്രതീക്ഷിതമായ സാഹചര്യത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കോട്ടം തട്ടാതിരിക്കാൻ പണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഷുറൻസ് കമ്പനികൾ ഈ പോളിസികൾ വാഗ്‌ദാനം ചെയ്യുന്നത്. സാധാരണ ഇൻഷുറൻസ് പോളിസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയിൽ നിരവധി വ്യത്യാസങ്ങൾ ഉണ്ട്. ഇൻഷുർ ചെയ്‌തയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കമ്പനി പോളിസി തുക ഉടൻ നൽകും. കാലാവധി അവസാനിച്ചതിന് ശേഷം ഇൻഷുറൻസ് തുകയുടെ മൂല്യവും ലഭിക്കും.
ചൈൽഡ് ഇൻഷുറൻസ് പോളിസികളിൽ പ്രധാനമായും പറയേണ്ടത് അതിന് ഇരട്ടി നഷ്‌ടപരിഹാരം ലഭിക്കുമെന്നതാണ്. പോളിസി ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇൻഷ്വർ ചെയ്‌തയാൾ നോമിനിക്ക് ഉടനടി നഷ്‌ടപരിഹാരം നൽകുന്നു. അതിനുശേഷം, പോളിസി കാലാവധി അവസാനിക്കുന്നതുവരെ പോളിസി ഉടമയുടെ പേരിൽ ഇൻഷുറൻസ് കമ്പനി പ്രീമിയം അടയ്ക്കുന്നു.