ന്യൂഡൽഹി:കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ 88 റെയിൽവേ പദ്ധതികൾ രാജ്യത്തിനായി സമർപ്പിച്ചു. കേരളം, തമിഴ്‌നാട്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ പ്രഖ്യാപിച്ചത്.
88 റെയിൽവേ പദ്ധതികൾ രാജ്യത്തിനായി സമർപ്പിച്ച് പിയൂഷ് ഗോയൽ - കേന്ദ്ര റെയിൽവേ മന്ത്രി
കൊല്ലം, കുണ്ടറ, കൊച്ചുവേളി എന്നീ സ്ഥലങ്ങളിലായി 9.56 കോടി രൂപയ്ക്ക് ഫുൾ ഓവർ ബ്രിഡ്‌ജും അനുവദിച്ചിട്ടുണ്ട്.
1,000 കോടിയിലധികം രൂപ വിലമതിക്കുന്ന 88 റെയിൽവേ പദ്ധതികൾ രാജ്യത്തിനായി നീക്കി വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത് . കേരളത്തിലെ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും കേരളത്തെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് പിയൂഷ് ഗോയൽ വ്യക്തമാക്കി. അതേ സമയം ഓരോ വർഷവും ബജറ്റിൽ കേരളത്തിനായി അനുവദിക്കുന്ന പദ്ധതികൾ വർധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലം, കുണ്ടറ, കൊച്ചുവേളി എന്നീ സ്ഥലങ്ങള്‍ക്കായി 9.56 കോടി രൂപയ്ക്ക് ഫുൾ ഓവർ ബ്രിഡ്‌ജും അനുവദിച്ചിട്ടുണ്ട്. ആലുവ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ മുതിർന്ന പൗരന്മാർക്കും രോഗികൾക്കും 1.60 കോടി രൂപയുടെ ലിഫ്‌റ്റുകളും അനുവദിച്ചു. പരിപാടിക്കിടയിൽ ഇത്വാരിയിലേക്കുള്ള ഒരു പാസഞ്ചർ സർവ്വീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.