ചണ്ഡിഗഡ്:താൻ തരാൻ ജില്ലയിലെ ഇൻഡോ-പാക് അതിർത്തിക്ക് സമീപത്ത് നിന്ന് പഞ്ചാബ് പൊലീസ് ലഹരിവസ്‌തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ഖേംകരൺ സെക്‌ടറിലെ ബിഒപി മിയാൻവാലി ഹിത്താർ മേഖലയിൽ അതിർത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) കൗണ്ടർ ഇന്‍റലിജൻസ് അമൃത്‌സറും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 22 പിസ്റ്റൾ, 44 മാഗസിൻ, 100 റൗണ്ട് വെടിയുണ്ടകൾ, 934 ഗ്രാം ഹെറോയിൻ എന്നിവ കണ്ടെടുത്തത്. സമീപത്തെ വയലിൽ ഒരു കറുത്ത ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.