കേരളം

kerala

ETV Bharat / bharat

ഒഡിഷയില്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടിങ് തുടങ്ങി - BJD

പിപിലി എംഎല്‍എയും മന്ത്രിയുമായിരുന്ന ബിജു ജനതാ ദള്‍ നേതാവ് പ്രദീപ് മഹാരതിയുടെ മരണത്തെ തുര്‍ന്നാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബിജു ജനതാദള്‍ നേതാവും പ്രദീപ് മഹാരതിയുടെ മകനുമായ രുദ്ര മഹാരതിയാണ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥി.

പിപിലി നിയമസഭാ മണ്ഡലം  ഒഡിഷ ഉപതെരഞ്ഞെടുപ്പ്  പിപിലി എംഎല്‍എ  ബിജു ജനതാദള്‍  പ്രദീപ് മഹാരതി  രുദ്ര മഹാരതി  Pipili bypoll  BJD  Rudra Maharathi
ഒഡിഷയില്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടിങ്ങ് തുടങ്ങി

By

Published : Sep 30, 2021, 8:49 AM IST

പുരി:ഒഡിഷയിലെ പിപിലി നിയമസഭാ മണ്ഡലത്തിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചു. കനത്ത സുരക്ഷയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പിപിലി എംഎല്‍എയും മന്ത്രിയുമായിരുന്ന ബിജു ജനതാ ദള്‍ നേതാവ് പ്രദീപ് മഹാരതിയുടെ മരണത്തെ തുര്‍ന്നാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ബിജു ജനതാദള്‍ നേതാവും പ്രദീപ് മഹാരതിയുടെ മകനുമായ രുദ്ര മഹാരതിയാണ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥി. 2,29,998 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 348 ബൂത്തുകളാണ് വേട്ടിങ്ങിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാക്കിയത്.

ഇതില്‍ 201 ബൂത്തുകളും പ്രശ്നബാധിത ബൂത്തുകളാണെന്നാണ് നിഗമനം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തില്‍ രണ്ടിടങ്ങളില്‍ സ്ഫോഡനങ്ങള്‍ നടന്നിരുന്നു. രാഷ്ട്രീയമായ പ്രശനങ്ങള്‍ നിലനില്‍ക്കുന്ന ഇവിടങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകള്‍ക്കായി മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.

കൂടുതല്‍ വായനക്ക്:അധ്യാപക - വിദ്യാര്‍ഥി - യുവജന സംഘടനകളുമായി വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ച നടത്തും

വേട്ടേഴ്സ് ഐഡി കാര്‍ഡ് അടക്കം 11 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്നാണ് നിഗമനം. തെര്‍മല്‍ സ്കാനിങ് കയ്യുറകള്‍ എന്നിവ ഉപയോഗിച്ച് പോളിങ് സ്റ്റേഷനുകളില്‍ ആരോഗ്യ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ശരീര ഊഷ്മാവ് ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും പോളിങ്ങിന്‍റെ അവസാന ഒരു മണിക്കൂറില്‍ സുരക്ഷാ ക്രമീകരണങ്ങളോടെ വോട്ട് രേഖപ്പെടുത്താമെന്ന് കമ്മിഷന്‍ അറിയിച്ചു.

ABOUT THE AUTHOR

...view details