ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിൻ. ട്വിറ്ററിലാണ് സ്റ്റാലിൻ ആശംസ കുറിച്ചത്. "എന്‍റെ പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ ശ്രീ പിണറായി വിജയന് ജന്മദിനാശംസകൾ. വിഘടന ശക്തികൾക്കെതിരെ കേരളത്തെ ശക്തിപ്പെടുത്താനും രാഷ്ട്രത്തിന്‍റെ ഐക്യത്തിൽ സംസ്ഥാനങ്ങളുടെ ശക്തി പ്രകടിപ്പിക്കാനും കൂടുതൽ കരുത്ത് ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു" - തമിഴ്‌നാട് മുഖ്യമന്ത്രി ആശംസ കുറിപ്പിൽ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ 77-ാം ജന്മദിനമാണ് ഇന്ന്. സാധാരണ ജന്മദിനം ആഘോഷിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന് ഇത്തവണയും ആഘോഷങ്ങളോ ചടങ്ങുകളോ ഇല്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജന്മദിനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി.