ജയ്‌പൂര്‍ (രാജസ്ഥാന്‍): ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക റോക്കറ്റുകളുടെ പരീക്ഷണം വിജയം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് റോക്കറ്റ് വികസിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്‌ചകളിലായി ഒഡിഷയിലെ ബാലസോറിലും രാജസ്ഥാനിലെ പൊഖ്‌റാനിലുമാണ് റോക്കറ്റുകളുടെ പരീക്ഷണം നടന്നത്.
രണ്ടാഴ്‌ച നീണ്ട പ്രയത്‌നം; പൊഖ്രാനിലും ബാലസോറിലും പിനാക റോക്കറ്റുകളുടെ പരീക്ഷണം വിജയം - പിനാക റോക്കറ്റ് പരീക്ഷണം
ഇന്ത്യ തദ്ദേശീയമായി തയ്യാറാക്കിയ റോക്കറ്റ് വ്യൂഹമാണ് പിനാക. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് റോക്കറ്റ് വികസിപ്പിച്ചത്
സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിയായ മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡും നാഗ്‌പുർ ആസ്ഥാനമായുള്ള ഇക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡും (ഇഇഎൽ) പരീക്ഷണസമയത്ത് എല്ലാ ഉപയോക്തൃ ആവശ്യങ്ങളും നിറവേറ്റിയതായി ഡിആർഡിഒ അറിയിച്ചു. പ്രതിരോധ മേഖലയിൽ സർക്കാരിന്‍റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്‌ക്ക് കൂടുതല്‍ ഊര്‍ജം പകരുന്ന വിജയമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പിനാക എംകെ-1 എൻഹാൻസ്‌ഡ് റോക്കറ്റ് സിസ്റ്റവും (ഇപിആർഎസ്), പിനാക ഏരിയ ഡിനയൽ മ്യൂണിഷൻ റോക്കറ്റ് സിസ്റ്റവും (എഡിഎം) പൊഖ്‌റാൻ ഫയറിങ് റേഞ്ചിൽ വിജയകരമായി പരീക്ഷിച്ചിരുന്നു.