ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റൂർക്കിയിൽ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി റെയിൽവേ. റെയിൽ ഭൂമിയിൽ നിന്നും കൈയേറ്റക്കാരെ നീക്കിയ ശേഷം റെയിൽവേ പ്രദേശത്ത് തൂണുകൾ സ്ഥാപിക്കുകയും അതിർത്തി നിർണയത്തിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ക്രിക്കറ്റ് താരം ഋഷഭ് പന്തിന്‍റെ വീടിന് മുന്നിലും ചില തൂണുകൾ സ്ഥാപിച്ചിരുന്നു.
റൂർക്കിയിൽ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാൻ റെയിൽവേ: ഋഷഭ് പന്തിന്‍റെ വീടിന് മുന്നിലും പില്ലറുകൾ
റൂക്കിയിൽ റെയിൽ ഭൂമിയിൽ നിന്നും കൈയേറ്റക്കാരെ നീക്കിയ ശേഷം റെയിൽവേ പ്രദേശത്ത് തൂണുകൾ സ്ഥാപിക്കുകയും അതിർത്തി നിർണയത്തിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു
റൂർക്കിയിലെ ദണ്ഡേര റെയിൽവേ സ്‌റ്റേഷനോട് ചേർന്ന ഭൂമിയാണ് കൈയേറ്റക്കാര്‍ പിടിച്ചെടുത്തത്. ജനവാസം വർധിച്ചതോടെ റെയിൽവേയുടെ ഭൂമി കൈയേറ്റക്കാർ പാർക്കിങ് സ്ഥലങ്ങളായി ഉപയോഗിക്കുകയും പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുകയും ചെയ്യാൻ ആരംഭിച്ചു. നേരത്തെയും റെയിൽവേ ഭൂമിയിലെ കൈയേറ്റങ്ങള്‍ നീക്കാൻ ശ്രമിച്ചെങ്കിലും ആവശ്യത്തിന് ആളില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഇന്നലെ സീനിയർ സെക്‌ഷൻ എൻജിനീയർ ബ്രജ്‌മോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള കൈയേറ്റ വിരുദ്ധ സംഘമാണ് വീണ്ടും പരിശോധന നടത്തി തൂണുകൾ സ്ഥാപിച്ചത്.
TAGGED:
malayalam news