ബെംഗളൂരു : കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ഹര്‍ജി നല്‍കിയ ആളിന് ആയിരം രൂപ പിഴയും വിധിച്ചു. പൊലീസ് വാക്കാല്‍ പറഞ്ഞാല്‍ എത്രപേര്‍ അനുസരിക്കുമെന്ന് കോടതി ചോദിച്ചു. കൊവിഡ് ബാധിച്ച് എത്രപേരാണ് ദിനംപ്രതി മരിക്കുന്നതെന്ന് അറിഞ്ഞിട്ടും നിര്‍ദേശങ്ങള്‍ അനുസരിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. അവരുടെ സന്തോഷത്തിന് വേണ്ടിയല്ല പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. ഈ മഹാമാരിക്കാലത്ത് ഒരു തുള്ളിവെള്ളമോ ഭക്ഷണമോ കിട്ടാതെയാണ് പല പൊലീസ് ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നതെന്നും കോടതി പറഞ്ഞു.
പൊലീസിനെതിരായ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി ; പരാതിക്കാരന് പിഴ - പരാതിക്കാരന് പിഴയും
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
പൊലീസിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി; പരാതിക്കാരന് പിഴയും
Read Also…………….ബെംഗളൂരുവില്‍ ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് ബാധിതരുടെ തിരോധാനം
കൊവിഡ് വ്യാപനത്തെ തടയാനാണ് എല്ലാവരോടും വീട്ടിലിരിക്കാന്‍ ആവശ്യപ്പെടുന്നത്. പൊലീസും മനുഷ്യരാണ്, അവര്‍ക്കും ജീവനില്‍ കൊതിയുണ്ട്. എന്നിട്ടും അതെല്ലാം മറന്ന് നമുക്ക് വേണ്ടിയാണ് അവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അതിനാല്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ പറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.