ന്യൂഡല്‍ഹി: മാധ്യമ പ്രവർത്തകര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ കൊവിഡ് വാക്സിന്‍ നല്‍കണമെന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഒരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി അതത് സ്ഥലങ്ങളിലെത്തി അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. അവര്‍ ചെയ്യുന്നത് ത്യാഗപരമായ സേവനമാണ്.മാധ്യമപ്രവർത്തകർക്ക് ലഭിക്കേണ്ട അംഗീകാരം കിട്ടുന്നില്ലെന്നും ഇവരുടെ ജീവിതത്തെ സര്‍ക്കാര്‍ വിലമതിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ജനാധിപത്യത്തിന്‍റെ നാലാമത്തെ തൂണായി മാധ്യമങ്ങളെ കണക്കാക്കുന്നു. രാജ്യത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് അറിയുന്നതിന് ആളുകളെ സഹായിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം പറയുന്നു. പകർച്ചവ്യാധി മൂലം നിരവധി മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും അത് അവര്‍ക്ക് പരിഗണ നല്‍കാത്തതിനാലാണെന്നും സര്‍ക്കാറിനെ വിമര്‍ശിച്ച്കൊണ്ട് ഹര്‍ജിയില്‍ പറഞ്ഞു.