ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് കേസുകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കാൻ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. ഇത്തരം സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ ഓരോ ജില്ലയിലും പ്രത്യേക അഴിമതി വിരുദ്ധ കോടതികൾ സ്ഥാപിക്കാനും ഹർജിയിൽ ആവശ്യം.
സാമ്പത്തിക കുറ്റകൃത്യ കേസുകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി - നിയമ-നീതി മന്ത്രാലയം
ആഭ്യന്തര മന്ത്രാലയം, നിയമ- നീതി മന്ത്രാലയം, സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയെയും കക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്‌തത്.
ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതികൾക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയം, നിയമ- നീതി മന്ത്രാലയം, സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയെയും കക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്‌തത്.
അഴിമതി പെർസെപ്ഷൻ സൂചികയിലെ മികച്ച 50ൽ ഇന്ത്യ ഒരിക്കലും സ്ഥാനം നേടിയിട്ടില്ലെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ക്ഷേമപദ്ധതികളും സർക്കാർ വകുപ്പുകളും അഴിമതിരഹിതമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 1988 ൽ പാസാക്കിയ ബിനാമി ട്രാൻസാക്ഷൻ ആക്റ്റ് പോലും നടപടികളില്ലാതെ പൊടിപിടിച്ചുവെന്നും ഹർജിയിൽ പരാമർശം.