ന്യൂഡൽഹി:കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന റെംഡെസിവിർ സംഭരിക്കാനും വിതരണം ചെയ്യാനും രാഷ്ട്രീയക്കാർക്ക് കഴിയുന്നുവെന്ന ആരോപണത്തിൽ എഫ്ഐആർ വേണമെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതിയിൽ. ജസ്റ്റിസുമാരായ വിപിൻ സംഘി, രേഖ പാല്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
രാഷ്ട്രീയക്കാർക്ക് റെംഡെസിവിർ സുലഭം; അന്വേഷണം ആവശ്യപ്പെട്ട് പൊതു താൽപര്യ ഹർജി - കൊവിഡ് മരുന്ന്
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ രാഷ്ട്രീയ അധികാരങ്ങൾ മുതലെടുക്കുകയും മെഡിക്കൽ മാഫിയയ്ക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നുവെന്നും അപേക്ഷയിൽ അവകാശപ്പെടുന്നു
പൊതുജനങ്ങൾക്ക് ലഭിക്കാത്തപ്പോൾ മരുന്ന് ആവശ്യമായ അനുമതിയില്ലാതെ രാഷ്ട്രീയക്കാർക്ക് എങ്ങനെ വലിയ അളവിൽ വാങ്ങാൻ കഴിയുമെന്ന് അപേക്ഷയിൽ ചോദ്യം ചെയ്യുന്നുണ്ട്. റെംഡെസിവിർ പോലുള്ള നിർണായക മരുന്നുകളുടെ വലിയ തോതിലുള്ള പൂഴ്ത്തിവയ്പ്പ്, കൈമാറ്റം, വിതരണം എന്നിവയിൽ രാഷ്ട്രീയക്കാർ പങ്കാളികളാണെന്ന് അഭിഭാഷകൻ ഗൗരവ് പതക് വഴി സമർപ്പിച്ച ഹർജിയിൽ ഹൃദയ ഫൗണ്ടേഷന്റെ ചെയർപേഴ്‌സണും ദേശീയ തലത്തിലുള്ള ഷൂട്ടറുമായ ദീപക് സിംഗ് ആരോപിച്ചു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ രാഷ്ട്രീയ അധികാരങ്ങൾ മുതലെടുക്കുകയും മെഡിക്കൽ മാഫിയയ്ക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നുവെന്നും അപേക്ഷയിൽ അവകാശപ്പെടുന്നുണ്ട്.