ബെംഗളൂരു:കന്നുകാലി കശാപ്പ് വിരുദ്ധ ഓർഡിനൻസിനെതിരായ പൊതുതാൽപര്യ ഹർജിയിൽ കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എ.എസ്.ഓക അധ്യക്ഷനായ ഡിവിഷണൽ ബെഞ്ചാണ് നോട്ടീസ് അയച്ചത്. സാമൂഹിക പ്രവർത്തകൻ ആരിഫ് ജമീൽ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
കന്നുകാലി കശാപ്പ് ഓർഡിനൻസ്; പൊതുതാൽപര്യ ഹർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് - ചീഫ് ജസ്റ്റിസ് എ.എസ്.ഓക
സാമൂഹിക പ്രവർത്തകൻ ആരിഫ് ജമീൽ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. വിഷയത്തിൽ മറുപടി അറിയിക്കാൻ കർണാടക സർക്കാർ കോടതിയോട് സമയം തേടി
കന്നുകാലി കശാപ്പ് ഓർഡിനൻസ്; പൊതുതാൽപര്യ ഹർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ്
പുതിയ ഓർഡിനൻസ് കാലികളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി. ഹർജിയിൽ പരിഹാരം ഉണ്ടാകുന്നതു വരെ ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്നും പരാതിക്കാരന്‍ ഹർജിയിൽ ആവശ്യപ്പെട്ടു. അതേ സമയം വിഷയത്തിൽ മറുപടി അറിയിക്കാൻ കർണാടക സർക്കാർ കോടതിയോട് സമയം തേടിയിട്ടുണ്ട്. സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗയാണ് അപേക്ഷ സമർപ്പിച്ചത്. നോട്ടീസിന് മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് ഫെബ്രുവരി 17 വരെ കോടതി സമയം അനുവദിച്ചു.