ദിസ്‌പൂർ : ദീബ്രുഗഡിലെ വെള്ളപ്പൊക്ക സാധ്യതാമേഖലകളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി അസം ജലവിഭവ വകുപ്പ് മന്ത്രി പിജുഷ് ഹസാരിക. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കാലവർഷമെത്തിയതോടെ അസമിന്‍റെ ചിലയിടങ്ങളിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
ഡൈഹിംഗ് നദിയുടെ തീരങ്ങളിലും വെള്ളമുയരാന്‍ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. വെള്ളപ്പൊക്കവും മണ്ണൊലിപ്പും തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.