ഭുവനേശ്വർ:സുന്ദർഗഡിലെ രാജ്‌ഗംഗ്‌പൂർ പൊലീസ് പരിധിക്ക് കീഴിലുള്ള കൻസ്ബഹൽ ഗ്രാമത്തിലെത്തിയ അപൂർവയിനം പ്രാവ് ഗ്രാമത്തിൽ ദുരൂഹതയുണർത്തുന്നു. സർബേശ്വർ ഛോത്ര എന്നയാളുടെ വീട്ടുമുറ്റത്ത് എത്തിയ പ്രാവിന്‍റെ കാലിൽ ചൈനീസ് ഭാഷയിൽ എഴുത്ത് കണ്ടതോടെ ആശങ്കയിലാണ് ഗ്രാമവാസികൾ.
ദുരൂഹതയുണർത്തി അപൂർവയിനം പ്രാവ്; കാലിൽ ചൈനീസ് ഭാഷയിൽ എഴുത്ത് - സുന്ദർഗഡിൽ അപൂർവയിനം പ്രാവ്
സർബേശ്വർ ഛോത്ര എന്നയാളുടെ വീട്ടുമുറ്റത്താണ് പ്രാവ് വന്നത്. ഒഡിഷയിലെ സുന്ദർഗഡിലെ രാജ്‌ഗംഗ്‌പൂർ പൊലീസ് പരിധിക്ക് കീഴിലാണ് സംഭവം.
സുന്ദർഗഡിൽ ദുരൂഹതയുണർത്തി അപൂർവയിനം പ്രാവ്; കാലിൽ ചൈനീസ് ഭാഷയിൽ എഴുത്ത്
പരിക്കേറ്റ നിലയിലായിരുന്നു പ്രാവ്. തുടർന്ന് സർബേശ്വർ പ്രാവിന് ചികിത്സ നൽകി. പ്രാവിന്‍റെ കാലിൽ ചൈനീസ് ഭാഷയിൽ എന്തോ എഴുതിയിരിക്കുന്നത് കണ്ട സർബേശ്വർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read: ട്രെയിന്‍ യാത്രക്കാരനെ ചവിട്ടിവീഴ്ത്തിയ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍