ജജ്‌പുര്‍(ഒഡീഷ): മിനി പിക്കപ്പ് വാന്‍ ട്രക്കിലിടിച്ച് ഏഴ് പേര്‍ മരിച്ചു. ഒഡീഷ ജാജ്‌പുർ ജില്ലയിലെ ചന്ദിഖോൾ ന്യൂൽപൂരിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം. കൊല്‍ക്കത്തയില്‍ നിന്നും ഇറച്ചിക്കോഴികളുമായെത്തിയ മിനി പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു.
അമിത വേഗതയിലെത്തിയ പിക്കപ്പ് വാന് കൃത്യമായി വളവ് തിരിയാന്‍ സാധിക്കാത്തത് മൂലമാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. അപകടത്തില്‍ ആറ് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.