കേരളം

kerala

ETV Bharat / bharat

ടിആര്‍എസ് എംഎല്‍എമാരുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നു; ഓഡിയോ പുറത്ത് - എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡി

എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയുമായി രാമ ചന്ദ്ര ഭാരതി, നന്ദകുമാര്‍ എന്നിവര്‍ സംസാരിക്കുന്നതിന്‍റെ ഓഡിയോ ക്ലിപ്പാണ് വൈറലാകുന്നത്

Phone conversation related to poaching of TRS MLAs  Conversation went viral on social media  TRS MLA Rohit Reddy  Ramachandra Bharati and Nanda Kumar  ഫോണ്‍ സംഭാഷണം ചോര്‍ന്നു  ടിആര്‍എസ് എംഎല്‍എ  ടിആര്‍എസ് എംഎല്‍എമാരുടെ സംഭാഷണം  എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡി  രാമ ചന്ദ്ര ഭാരതി
ഫോണ്‍ സംഭാഷണം ചോര്‍ന്നു; ടിആര്‍എസ് എംഎല്‍എമാരുടെ സംഭാഷണം; ഓഡിയോ വൈറല്‍

By

Published : Oct 28, 2022, 10:07 PM IST

Updated : Oct 28, 2022, 10:32 PM IST

ഹൈദരാബാദ്:ടിആർഎസ് എംഎൽഎമാരുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നു. ടിആർഎസ് എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയുമായി രാമചന്ദ്ര ഭാരതിയും നന്ദകുമാറും സംസാരിക്കുന്നതിന്‍റെ ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തെലങ്കാനയിലെ ഭരണ കക്ഷിയായ ടിആര്‍എസിലെ നാല് എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചെന്ന കേസ് നിലനില്‍ക്കുന്നതിനിടെയാണ് എംഎല്‍എമാരുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നിരിക്കുന്നത്.

ഫോണ്‍ സംഭാഷണം ചോര്‍ന്നു; ടിആര്‍എസ് എംഎല്‍എമാരുടെ സംഭാഷണം; ഓഡിയോ വൈറല്‍

തെലങ്കാനയിലെ മുനുഗോഡിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടിആർഎസ്, ബിജെപി, കോൺഗ്രസ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും തമ്മില്‍ കൊമ്പ് കോര്‍ക്കുന്നതിനെ ബിജെപി ടിആര്‍എസ് എംഎല്‍എമാരെ വേട്ടയാടിയത് വലിയ കോളിളക്കം സൃഷ്‌ടിച്ചു.

സംഭാഷണത്തിന്‍റെ പൂര്‍ണ രൂപം:

രോഹിത് റെഡ്ഡി: സുഖമാണോ

സ്വാമിജി:നന്ദുവും ഞങ്ങളും ചര്‍ച്ചകള്‍ നടത്തിയിരുന്നു. നമ്മുക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മുന്നോട്ട് പോകാം. ഞങ്ങള്‍ ജനങ്ങളോട് സംസാരിച്ചപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് കുറച്ച് സൂചനകള്‍ നല്‍കി. നിങ്ങള്‍ പേരുകള്‍ പറയുകയാണെങ്കില്‍ അത് എളുപ്പമായിരുന്നു.

രോഹിത്: സ്വാമിജി എനിക്ക് അതിന് കഴിയില്ല, അത് ബുദ്ധിമുട്ടാണ്. രണ്ട് പേര്‍ മാത്രമാണ് എനിക്ക് സ്ഥിരീകരണം നല്‍കിയത്. നമ്മള്‍ ഒരിക്കല്‍ കാണുകയും സംസാരിക്കുകയും ചെയ്‌തിരിക്കുന്നു.

സ്വാമിജി:അതെ, ഉറപ്പാണ്. 24 വരെ ഞാൻ ബെഡ് റെസ്റ്റിലാണ്, അതിനുശേഷം ഞാൻ ഹൈദരാബാദിലേക്ക് വരണോ? അതോ ഹൈദരാബാദിലെ മറ്റെവിടെയെങ്കിലും വരണോ? നമുക്ക് ഇരുന്ന് ചർച്ച ചെയ്യാം, എന്നിട്ട് മുന്നോട്ട് പോകാം.

രോഹിത്: സ്വാമിജിയാണ് പ്രശ്‌നം, ഇപ്പോൾ ഈ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നമ്മൾ എല്ലാവരും ഹൈദരാബാദ് നിവാസികൾ ആയതിനാൽ ഹൈദരാബാദ് ആയിരിക്കും ഏറ്റവും നല്ല സ്ഥലം. സന്തോഷ് ജിക്ക് ചാർട്ടർ ഫ്ലൈറ്റിൽ വരാമെന്ന് നന്ദു എന്നോട് പറഞ്ഞിരുന്നു. നമ്മുക്ക് ഒരു അര മണിക്കൂര്‍ മീറ്റിങ് നടത്താം.

സ്വാമിജി: ഞാൻ നാളെ രാവിലെ പറയാം. ബാൽക്കി തയ്യാറാണെങ്കിൽ ഞാൻ സന്തോഷുമായി ചർച്ച ചെയ്യും. അപ്പോൾ സന്തോഷ് അവിടേക്ക് വരും.

രോഹിത്: നോക്കൂ, ഞങ്ങൾ തയ്യാറാണ്. ഞാനുൾപ്പടെ.

സ്വാമിജി: 24ന് ശേഷം നമ്മള്‍ എന്ത് ചെയ്യും? ഞാൻ ഹൈദരാബാദിലേക്ക് വരും. നമ്മള്‍ അന്ന് തന്നെ കാര്യങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് തീരുമാനമുണ്ടാക്കി മുന്നോട്ടു പോകും.

രോഹിത്: യഥാര്‍ഥത്തില്‍ നന്ദു ജി എന്നോട് ഒരു അഭിപ്രായം പറഞ്ഞു. ഏത് വഴിയിലൂടെയും തന്നെ സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്‍റെ സുരക്ഷ, രാഷ്ട്രീയ ജീവിതം, മറ്റ് മുഴുവന്‍ കാര്യത്തിലും അദ്ദേഹം എന്നെ സംരക്ഷിക്കും.

സ്വാമിജി: ഞങ്ങൾ നിങ്ങളുമായി ഇതേ വിഷയം ചർച്ച ചെയ്യാം. അതുകൊണ്ട് അതിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. കാരണം ഇത് ആദ്യം വരുന്നവർക്ക് ആദ്യം സേവനം എന്ന അടിസ്ഥാനത്തിലാണ്. നിങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി അറിയാം. അതിനാൽ നിങ്ങളെ പ്രമോട്ട് ചെയ്യാൻ ഞങ്ങൾക്ക് എളുപ്പമായിരിക്കും, അല്ലേ?

രോഹിത്: അതിനാൽ ഞാൻ 24ന് നിങ്ങൾക്കായി കാത്തിരിക്കുകയാണ്.

സ്വാമിജി:24 അല്ല. 24 വരെ ഞാൻ ഡൽഹിയിലായിരിക്കും. 25-ന് എനിക്കത് ചെയ്യാനാകും. 27-28-നകം ഞങ്ങൾ അത് പൂർത്തിയാക്കും. അതാകും നല്ലത്.

രോഹിത്: എനിക്ക് ഒട്ടും തിരക്കില്ല, പക്ഷേ നന്ദു എന്നോട് നാളെ, നാളെ എന്ന് മാത്രമേ പറയുന്നുള്ളൂ.

സ്വാമിജി: നോക്കൂ, നവംബർ 3-ലെ തിരഞ്ഞെടുപ്പിന് മുമ്പ്, നമുക്ക് മുന്നോട്ട് പോകാൻ കഴിയുമെങ്കിൽ, അത് മറ്റ് ചില കാര്യങ്ങളിലും കലാശിക്കും. നമുക്ക് നല്ല നേതാക്കളെ ആവശ്യമുണ്ട്. ഇക്കാരണത്താൽ, അതുകൊണ്ടാണ് ഞാൻ നന്ദുവിനെ കൂടുതൽ സമ്മർദത്തിലാക്കിയത്. ക്ഷമിക്കണം. കഴിഞ്ഞ അഞ്ച് ദിവസമായി നന്ദു ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ല. യഥാർഥത്തിൽ, അവൻ വേറെയും ആളുകളെ കൊണ്ടുവന്നു, പക്ഷേ ഞങ്ങൾക്ക് യോഗ്യതയുള്ള കുറച്ച് ആളുകളെ വേണം.

രോഹിത്:മറ്റൊരു അഭ്യര്‍ഥനയുണ്ട് സ്വാമിജി. കൂടുതല്‍ ആളുകളെ പരീക്ഷിക്കുന്നതിന് പകരം ആദ്യം ഞങ്ങള്‍ മൂന്ന് പേരോടൊപ്പം പോകണം. നമ്മുടെ മുഖ്യമന്ത്രിയെക്കുറിച്ച് നിങ്ങൾക്കറിയാം, അദ്ദേഹം ആക്രമണകാരിയാണ്, അദ്ദേഹം നമ്മുടെ സന്തോഷം ഇല്ലാതാക്കും.

സ്വാമിജി: അതുകൊണ്ടാണ് ഞാൻ പേരുകൾ ചോദിക്കുന്നത്. അതറിഞ്ഞാല്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ എളുപ്പമാണ്. ബിജെപിയുടെ ഈ കാര്യങ്ങളെല്ലാം നോക്കുന്ന സംഘടന സെക്രട്ടറിയാണ് സന്തോഷ്. അയാള്‍ ഒരു പ്രധാന വ്യക്തിയാണ്. അതിനാൽ 1 ഉം 2 ഉം സന്തോഷിന്‍റെ വീട്ടിൽ വരും. എന്നാല്‍ അവൻ അവിടെ പോകില്ല. അതാണ് ആര്‍എസ്‌എസ് പിന്തുടരുന്ന പ്രോട്ടോക്കോള്‍

രോഹിത്:എന്നോട് ക്ഷമിക്കണം. ഇപ്പോള്‍ എനിക്ക് പേരുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഇത് നിങ്ങള്‍ വളരെ രഹസ്യമായി തന്നെ സൂക്ഷിക്കണം.

സ്വാമിജി: എന്ത് പ്രശ്‌നമുണ്ടായാലും നമ്മുക്ക് അത് പരിഹരിക്കാം. കേന്ദ്രത്തിൽ നിന്ന് ഞങ്ങൾ നിങ്ങള്‍ക്ക് പൂർണ സംരക്ഷണം നൽകും. വിഷമിക്കേണ്ട, നിങ്ങളെ പരിപാലിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഞങ്ങളുടെ കൂടെ ആയിരിക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഇഡിയും ഇന്‍കം ടാക്‌സുമെല്ലാം ഞങ്ങളുടെ പരിധിയിലാണ് നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.

Last Updated : Oct 28, 2022, 10:32 PM IST

ABOUT THE AUTHOR

...view details