ന്യൂഡൽഹി: കൊവിഷീൽഡിൻ്റെ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാനൊരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്.ഐ.ഐ) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ). യു.എസിലെ നോവാവാക്‌സ് വികസിപ്പിച്ചെടുത്ത വാക്‌സിൻ്റെ പരീക്ഷണത്തിൽ ഐ.സി.എം.ആറും എസ്.ഐ.ഐ.യും സംയുക്തമായി പങ്കുചേരുകയായിരുന്നു.
പകർച്ചാവ്യാധിയുടെ ഭവിഷ്യത്തുകൾ ലഘൂകരിക്കാൻ സ്വകാര്യ-പൊതു സ്ഥാപനങ്ങൾ സഹകരിക്കുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് പങ്കാളിത്തമെന്ന് ഐ.സി.എം.ആർ പ്രസ്‌താവനയിൽ പറയുന്നു. ക്ലിനിക്കൽ ട്രയൽ സൈറ്റ് ഫീസുകൾക്ക് ഐ.സി.എം.ആറും കൊവിഷീൽഡിനായി എസ്.ഐ.ഐയും ധനസഹായം നൽകുകയായിരുന്നു. ഇതുവരെയുള്ള പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വൈറസ് വ്യാപനം തടയാനാകുമെന്നും പ്രസ്‌താവനയിൽ പറയുന്നു. ഐ.സി.എം.ആറിൻ്റെ സഹായത്തോടെ എസ്.സി.ഐ ഇതിനകം 80 ദശലക്ഷം ഡോസ് വാക്‌സിൻ നിർമ്മിച്ചിട്ടുണ്ട്. കൊവിഷീൽഡ് എസ്.ഐ.ഐ പൂനൈ ലബോറട്ടറിയിലാണ് വികസിപ്പിച്ചത്.