ന്യൂഡൽഹി: ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, യു.എസ് എന്നീ രാജ്യങ്ങളുടെ നാവികാഭ്യാസം നാളെ മുതൽ ആരംഭിക്കും. ഇന്ത്യന്‍ നാവിക സേനയോടൊപ്പം സംയുക്‌തമായി നടത്തുന്ന രണ്ടാം ഘട്ട മലബാർ 2020 നാവികാഭ്യാസം നവംബർ 17 മുതൽ 20 വരെ വടക്കൻ അറബിക്കടലിലാണ് നടക്കുക. ആദ്യഘട്ട അഭ്യാസം ബംഗാൾ ഉൾക്കടലിൽ വച്ച് നവംബർ 03 മുതൽ 06 വരെ നടക്കും . കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇരുപത്തിനാലാമത് മലബാര്‍ നാവികാഭ്യാസം നടക്കുക.
രണ്ടാം ഘട്ട മലബാർ 2020 നാവികാഭ്യാസം നവംബർ 17 മുതൽ 20 വരെ
ഇന്ത്യന്‍ നാവിക സേനയോടൊപ്പം വിദേശ രാജ്യങ്ങൾ സംയുക്‌തമായി നടത്തുന്ന രണ്ടാം ഘട്ട മലബാർ 2020 നാവികാഭ്യാസം നവംബർ 17 മുതൽ 20 വരെ വടക്കൻ അറബിക്കടലിലാണ് നടക്കുക.
ഇന്ത്യൻ നാവികസേനയുടെ വിക്രമാദിത്യ കാരിയർ ബാറ്റിൽ ഗ്രൂപ്പിനെയും യു.എസ് നേവിയുടെ നിമിറ്റ്സ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെയും കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ടം സംയുക്ത നാവികാഭ്യാസം നടക്കുന്നത്. ഇന്ത്യന്‍ നേവിയുടെ കപ്പലുകള്‍ക്ക് പുറമേ യു.എസ് നാവിക സേനയുടെ യുദ്ധക്കപ്പലായ യു.എസ്.എസ് ജോണ്‍ മക്കെയിന്‍, റോയല്‍ ഓസ്ട്രേലിയന്‍ നേവിയുടെ എച്ച്.എം.എ.എസ് ബല്ലാരറ്റ്, എം.എച്ച്-60 ഹെലിക്കോപ്റ്റര്‍, ജാപ്പനീസ് നാവിക സേനയുടെ കപ്പല്‍ ജെ.എസ് ഒനാമി, എസ്.എച്ച്-60 ഹെലികോപ്റ്റര്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ പങ്കെടുത്തത്. 1992ൽ ഇന്ത്യയും യു.എസും സംയുക്‌തമായാണ് മലബാർ നാവികാഭ്യാസം ആരംഭിച്ചത്.