ന്യൂഡല്‍ഹി : രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ അസിസ്റ്റന്‍റ് പ്രൊഫസറാകാന്‍ ആഗ്രഹിക്കുന്ന പിഎച്ച് ഡി ഇല്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത. അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്‌തികയിലേക്കുള്ള മാനദണ്ഡം പുതുക്കി യുജിസി. അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമായും വേണമെന്ന തീരുമാനം മാറ്റി യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍റെ പുതിയ ഉത്തരവ്.
UGC | അസിസ്റ്റന്‍റ് പ്രൊഫസറാകാന്‍ പിഎച്ച്‌ഡി വേണ്ട ; മാനദണ്ഡം പുതുക്കി യുജിസി - മാനദണ്ഡം പുതുക്കി യുജിസി
സര്‍വകലാശാലകളില്‍ അസിസ്റ്റന്‍റ് പ്രൊഫസറാകാന്‍ വേണ്ടത് നെറ്റും സെറ്റും. പിഎച്ച്ഡി വേണമെന്ന മാനദണ്ഡം ഒഴിവാക്കി യുജിസി. ജൂലൈ 1 മുതല്‍ നിയമം ബാധകമെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍
നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് (എസ്എല്‍ഇടി) എന്നിവയാണ് സര്‍വകലാശാലകളില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനത്തിനുള്ള മാനദണ്ഡം. അതായത് ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അസിസ്റ്റന്‍റ് പ്രൊഫസര്‍ ആകാം. മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പുതിയ ചട്ടം ബാധകമാണെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ പറഞ്ഞു.
നോട്ടിസിന്‍റെ പകര്‍പ്പ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തു. അസിസ്റ്റന്‍റ് പ്രൊഫസർ റിക്രൂട്ട്‌മെന്‍റിൽ ജൂലൈ 1 മുതൽ പിഎച്ച്ഡി ഒപ്ഷണൽ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഡല്‍ഹി സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസറാകാൻ പിഎച്ച്ഡി ബിരുദം നിർബന്ധമല്ലായിരുന്നു. എന്നാൽ 2021-ൽ യുജിസി ഭേദഗതി വരുത്തിയ നിയമത്തില്‍ ഇത് നിര്‍ബന്ധമാക്കുകയായിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ യുജിസി മാനദണ്ഡം പുതുക്കിയിരിക്കുന്നത്.