ന്യൂഡൽഹി: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ തങ്ങളുടെ വാക്‌സിൻ 12 വയസിനും അതിന് മുകളിൽ പ്രായമുള്ളവർക്കും അനുയോജ്യമാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചു. രണ്ട് മുതൽ എട്ട് ഡിഗ്രിയിൽ വാക്‌സിൻ ഒരു മാസത്തോളം സൂക്ഷിക്കാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ ഇന്ത്യയിലേക്ക് വാക്‌സിൻ എത്തിക്കുന്നതിലുള്ള നിബന്ധനകളിൽ ഇളവുകൾ ആവശ്യപ്പെടുകയും ചെയ്‌തു. നിബന്ധനകൾ ഉണ്ടെങ്കിലും ഈ വർഷം 50 ദശലക്ഷം കൊവിഡ് വാക്‌സിൻ ഇന്ത്യയിലേക്ക് വിതരണം ചെയ്യുമെന്നും കമ്പനി പറഞ്ഞു. അതേ സമയം സിപ്ള അടക്കമുള്ള മരുന്ന് നിർമാണ കമ്പനിയുമായി കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട ചർച്ചകളിലാണെന്ന് മൊഡേണ അധികൃതർ അറിയിച്ചു.
12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്‌സിൻ അനുയോജ്യമെന്ന് അധികൃതർ
ഈ വർഷം 50 ദശലക്ഷം കൊവിഡ് വാക്‌സിൻ ഇന്ത്യയിലേക്ക് വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്‌സിൻ അനുയോജ്യമെന്ന് അധികൃതർ