ബണ്ട്വാൾ (കർണാടക) : മംഗളുരുവിലെ റോഡിൽ പിഎഫ്ഐ തിരിച്ചുവരുമെന്ന് എഴുത്ത്. ദക്ഷിണ കർണാടകയിലെ ബണ്ട്വാളിലാണ് സംഭവം. പിത്തബെട്ടു ഗ്രാമത്തിലെ ഒരു റോഡിലാണ് എഴുത്ത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ റോഡിൽ കണ്ടെത്തിയ അറിയിപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
'പിഎഫ്‌ഐ തിരിച്ചുവരും'; മംഗളൂരുവിലെ റോഡിൽ സംഘടനയെ അനുകൂലിച്ച് എഴുത്ത് - bantwal
ദക്ഷിണ കർണാടകയിലെ പിത്തബെട്ടു ഗ്രാമത്തിലെ റോഡിലാണ് പിഎഫ്ഐ തിരിച്ചുവരുമെന്ന എഴുത്ത് കണ്ടെത്തിയത്
'പിഎഫ്ഐ തിരിച്ചുവരും'; മംഗളുരുവിലെ റോഡിൽ ഭീഷണി സന്ദേശം
രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഎഫ്‌ഐയെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചത്. പിഎഫ്ഐ നേതാക്കളുടെ അറസ്‌റ്റിലും വീടുകളിലും ഓഫിസുകളിലും നടന്ന റെയ്‌ഡുകളിലും പ്രതിഷേധിച്ച് നടത്തിയ ഹർത്താലിൽ വ്യാപക അക്രമമാണ് നടന്നത്. ഇതിന് പിന്നാലെയാണ് അഞ്ച് വർഷത്തേക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത്.
Last Updated : Oct 4, 2022, 9:16 PM IST