ബെംഗളുരു: വാർധക്യത്താൽ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം കൊവിഡ് ഭീതിയിൽ സംസ്കാരിക്കാൻ വിസമ്മതിച്ച് ബന്ധുക്കളും അയൽവാസികളും. ഒടുവിൽ ശവസംസ്കാരം നടത്താൻ മുന്നിട്ടിറങ്ങി പിഎഫ്‌ഐ യൂത്ത് സംഘടനയിലെ യുവാക്കൾ.
ബന്ധുക്കൾ സംസ്കരിക്കാൻ മടിച്ച മൃതദേഹം സംസ്കരിച്ച് പിഎഫ്‌ഐ യൂത്ത് സംഘടന - അലഹള്ളി
യുവാക്കൾ മൃതദേഹം ബൈക്കിലേറ്റി കൊണ്ടുപോയി സംസ്കരിക്കുകയായിരുന്നു
ബന്ധുക്കൾ സംസ്കരിക്കാൻ മടിച്ച മൃതദേഹം സംസ്കരിച്ച് പിഎഫ്‌ഐ യൂത്ത് സംഘടന
അലഹള്ളി സ്വദേശിയായ മാധവയാണ് വാർധക്യത്താൽ മരണപ്പെട്ടത്. ശവസംസ്കാരം നടത്താൻ ബന്ധുക്കൾ വിസമ്മതിച്ചതിനെത്തുടർന്ന് മരണപ്പെട്ടയാളുടെ ബന്ധു പിഎഫ്‌ഐ യൂത്ത് സംഘടനയിൽ വിവരമറിയിക്കുകയും സംഘടനയിലെ എട്ട് യുവാക്കൾ സ്ഥലത്തെത്തി മൃതദേഹം ബൈക്കിലേറ്റി കൊണ്ടുപോയി സംസ്കരിക്കുകയായിരുന്നു.
സംസ്കരിക്കാൻ സെമിത്തേരി കാണിക്കാൻ ആരും തയാറാവാതിരുന്നതിനെത്തുടർന്ന് പൊലീസെത്തി മൃതദേഹം സംസ്കരിക്കാനുള്ള ഏർപ്പാട് ചെയ്യുകയായിരുന്നു.