ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില (fuel price) കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്‍റെ കരുതല്‍ ശേഖരത്തില്‍ (Petroleum Reserves) നിന്നും 50 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ (crude oil) വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
ലോകത്തെ പ്രധാന ഊർജ ഉപഭോക്താക്കളായ യുഎസ്, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും സമാന നീക്കം പ്രഖ്യാപിച്ചിരുന്നു. ഇതോടെ കൂടിയാലോചനകള്‍ക്ക് ശേഷം ഇവര്‍ക്ക് സമാന്തരമായാവും ഇന്ത്യയും സ്വന്തം ശേഖരത്തില്‍നിന്നുള്ള ക്രൂഡ് ഓയില്‍ വിപണിയിലെത്തിക്കുക.