ജബല്‍പൂര്‍ :വാഹനത്തില്‍ പെട്രോള്‍ നിറച്ചതില്‍ അപാകത ആരോപിച്ച് പമ്പ് അധികൃതര്‍ക്കെതിരെ പരാതിയുമായി ഹൈക്കോടതി ജഡ്‌ജി. മധ്യപ്രദേശ് ജബല്‍പൂരിലെ എസ്‌ബിഐ ബാങ്ക് ശാഖയ്‌ക്ക് സമീപത്തായി ബ്രിഡ്‌ജ് നമ്പര്‍-2ല്‍ സ്ഥിതി ചെയ്യുന്ന സിറ്റി ഫ്യുവല്‍സ് എന്ന പമ്പിനെതിരെയാണ് പരാതി. ജഡ്‌ജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പെട്രോള്‍ പമ്പ് സീല്‍ ചെയ്‌തു. കൊവിഡ് കാലത്ത് പിടികൂടിയ വ്യാജ റെംഡെസിവിർ കേസിലെ മുഖ്യപ്രതി സരബ്‌ജിത് സിങ് മോഖയുടെ ഉടമസ്ഥതയിലുള്ള പമ്പിനെതിരെയാണ് നടപടി.
ഫെബ്രുവരി ഒന്‍പതിനാണ് കേസിനാസ്‌പദമായ സംഭവം. ജഡ്‌ജിയുടെ കാറിന്‍റെ ഫ്യുവല്‍ ടാങ്കിന് 50 ലിറ്റര്‍ ശേഷിയാണ് ഉണ്ടായിരുന്നത്. ഇന്ധനം നിറയ്‌ക്കാന്‍ എത്തിയതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഡ്രൈവര്‍ പമ്പ് ജീവനക്കാരോട് കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറയ്‌ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ കാറില്‍ പെട്രോള്‍ നിറച്ചു.