മഹാരാഷ്ട്ര/പര്‍ഭാനി: രാജ്യത്ത് ഇന്ധനവില 100 കടക്കുന്ന ആദ്യ ജില്ലയായി പര്‍ഭാനി. ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ മറാത്ത്‌വാഡയില്‍ ഇന്ധനവില 100 കടന്നു. പവര്‍ പെട്രോളിന് 100.37 രൂപയാണ് വില. സാധാരണ പെട്രോളിന് 97.59 രൂപയാണ് ഈടാക്കുന്നത്. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഉയര്‍ച്ചയാണ് വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് ലോക്ക് ഡൗണ്‍ സമയത്ത് 76.37 രൂപയായിരുന്നു പെട്രോളിന്‍റെ വില. 20 രൂപയിലേറെ രൂപയുടെ വര്‍ധനയാണ് ഈ അടുത്തകാലത്ത് ഇന്ധനവിലയില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം പര്‍ഭാനിയില്‍ ഡീസലിന് 86.95 രൂപയാണ്.
ഇന്ധനവിലയില്‍ സെഞ്ച്വറിയടിച്ച് പര്‍ഭാനി; പെട്രോളിന് 100.37 - മഹാരാഷ്ട്ര
സാധാരണ പെട്രോളിന് 97.59 രൂപയാണ് ഈടാക്കുന്നത്. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഉയര്‍ച്ചയാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍
ഇതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. വിലയില്‍ വന്‍ വര്‍ധന ഉണ്ടായതോടെ പെട്രോളില്‍ മായം ചേര്‍ത്ത് വില്‍ക്കാന്‍ ഉടമകള്‍ മുതിരുന്നതായും ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഇത് വാഹനങ്ങള്‍ ബ്രേക്ക് ഡൗണാകാന്‍ കാരണമാകുന്നതായാണ് പരാതി. എതനോളും ചിലയിടങ്ങളില്‍ വെള്ളവും പെട്രോളില്‍ ചേര്‍ക്കുന്നതായാണ് പരാതി. പര്‍ഭാനിയില്‍ മാത്രം ഏകദേശം 125ല്‍ ഏറെ പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും റിലയൻസ്, എസ്സാർ എന്നിവയാണ്. ഇതിന് പുറമേ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികളുടെ പമ്പുകളുമുണ്ട്.
സോളാപ്പൂര്‍ മന്‍മദ് എന്നിവിടങ്ങളില്‍ നിന്നാണ് പര്‍ഭാനിയിലേക്ക് ഇന്ധനം എത്തിക്കുന്നത്. പര്‍ഭാനിയില്‍ നിന്നും ഏകദേശം 300 മുതല്‍ 350 വരെ അകലത്തിലാണ് ഇരു പ്രദേശങ്ങളും ഉള്ളത്. അതിനാല്‍ തന്നെ യാത്രാ ചെലവാണ് വില കൂടാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.