കേരളം

kerala

ETV Bharat / bharat

ഇന്ധനവില വീണ്ടും കൂടി; ഡീസൽ വിലയിൽ മാറ്റമില്ല - ഡീസൽ വില വർധിച്ചു

ഓയിൽ കമ്പനികൾ 30 മുതൽ 40 പൈസ വരെയാണ് പെട്രോൾ വില വർധിപ്പിച്ചത്. ഡീസൽ വിലയിൽ മാറ്റമില്ല.

petrol  diesel  petrol price  diesel price  petrol price today  diesel price today  petrol price in delhi  petrol above Rs 100  പെട്രോൾ വില കൂടി  ഡീസൽ വിലയിൽ മാറ്റമില്ല  അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില  ക്രൂഡ് ഓയിൽ വില ഉയരുന്നു  ഡീസൽ വില വർധിച്ചു  ഡീസൽ വിലയിൽ മാറ്റമില്ല
രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി; ഡീസൽ വിലയിൽ മാറ്റമില്ല

By

Published : Jul 17, 2021, 3:07 PM IST

ന്യൂഡൽഹി:രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധനവ്. രാജ്യത്തുടനീളം പെട്രോൾ ലിറ്ററിന് 30 മുതൽ 40 പൈസ വരെയാണ് വർധിച്ചത്. ഡൽഹിയിൽ പെട്രോൾ വില 30 പൈസ ഉയർന്നതോടെ ലിറ്ററിന് 101.84 രൂപയായി. അതേ സമയം ഡീസൽ വില ലിറ്ററിന് 89.87 രൂപയാണ്. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 107.85 ആയി. ഡീസൽ വില 97.45 ആണ്.

രാജ്യത്തെ മെട്രോ നഗരങ്ങളിലെല്ലാം തന്നെ ഇതിനകം പെട്രോൾ വില 100 കടന്നിട്ടുണ്ട്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചാൽ ഇന്ത്യയിൽ ഇനിയും വിലവർധനവുണ്ടാകുമെന്ന് ഓയിൽ മാർക്കറ്റിങ് കമ്പനികൾ അറിയിച്ചു.

കേരളത്തിലെ ഇന്ധനവില

സംസ്ഥാനത്ത് പെട്രോളിന് 30 പൈസയാണ് വര്‍ധിച്ചത്. എന്നാൽ ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 103.95 രൂപയും കൊച്ചിയില്‍ 102.06 രൂപയുമായി.

ഇന്ധനവില നിശ്ചയിക്കുന്നത്

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ- രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്ത് ഇന്ധനവില നിർണയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ആഗോള ക്രൂഡ് ഓയിൽ വില ഇടിയുകയും ഡോളർ വിനിമയ നിരക്ക് ഉയരുകയും ചെയ്തു. ഒരു ബാരൽ ക്രൂഡ് ഓയിലിന് ഇന്ന് 73.30 ഡോളറാണ് വില. 74.91 രൂപയിലാണ് ഡോളർ വിനിമയം നടക്കുന്നത്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുമ്പോഴും രാജ്യത്ത് പെട്രോൾ വില ഉയരുന്നതില്‍ വലിയ പ്രതിഷേധമാണുള്ളത്.

READ MORE:പെട്രോളിന് വീണ്ടും വില കൂടി; ഡീസലിന് മാറ്റമില്ല

ABOUT THE AUTHOR

...view details