ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്. പെട്രോളിന് ലിറ്ററിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്. ഫെബ്രുവരി ആദ്യം മുതൽ അന്താരാഷ്ട്ര എണ്ണവില ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ഡൽഹിയിൽ പെട്രോളിന് 91.17 രൂപയിൽ നിന്ന് 90.99 രൂപയും ഡീസലിന് 81.47 ൽ നിന്ന് 81.30 രൂപയുമായി.
രാജ്യത്ത് ഇന്ധനവില കുറഞ്ഞു
ഒരു വർഷത്തിനിടെ ഇന്ധനവിലയിലെ ആദ്യത്തെ കുറവാണ് രേഖപ്പെടുത്തിയത്.
ഒരു വർഷത്തിനിടെ ഇന്ധനവിലയിലെ ആദ്യത്തെ കുറവാണിത്. 2020 മാർച്ച് 16 നാണ് അവസാനമായി ഇന്ധനനിരക്ക് കുറച്ചത്. ഒരു വർഷത്തിനിടെ പെട്രോളിന് ലിറ്ററിന് 21.58 രൂപയും ഡീസലിന് 19.18 രൂപയുടേയും വർധനവുണ്ടായി. പശ്ചിമബംഗാൾ, അസം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ഇന്ധന വില വർധനവ് മരവിപ്പിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് നിർണായക നീക്കം ഉണ്ടായിരിക്കുന്നത്.
രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ കഴിഞ്ഞ മാസം ഇന്ധന വില 100 കടന്നിരുന്നു. മുംബൈയിൽ ബുധനാഴ്ച പെട്രോൾ വില 97.57 രൂപയിൽ നിന്ന് ലിറ്ററിന് 97.40 രൂപയും ഡീസലിന് 88.60 രൂപയിൽ നിന്ന് 88.42 രൂപയുമായി.