പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 84.20 രൂപയും ഡീസലിന് ലിറ്ററിന് 74.38 രൂപയുമാണ് വില
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 84.20 രൂപയും ഡീസലിന് ലിറ്ററിന് 74.38 രൂപയുമാണ് വില. രാജ്യത്തെ മറ്റിടങ്ങളിലും പെട്രോള്‍, ഡീസല്‍ വില വെള്ളിയാഴ്‌ചത്തെ നിരക്കില്‍ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഉയര്‍ന്നിരുന്നു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് അനുസരിച്ചാണ് ആഭ്യന്തര വിപണിയില്‍ ഇന്ധനവില ഉയരുന്നത്. വ്യാഴാഴ്‌ച ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 55 ഡോളറായിരുന്നു വില. ശനിയാഴ്‌ച 55.99 ഡോളറായിരുന്നു വില. 2018 ഒക്‌ടോബര്‍ നാലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പെട്രോള്‍ നിരക്കാണ് ലിറ്ററിന് 84.20 രൂപ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 7ന് പെട്രോള്‍ വില 83.71 വരെയെത്തിയിരുന്നു.