ന്യൂഡൽഹി:മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. 25 പൈസയാണ് പെട്രോളിനും ഡീസലിനും വർധിച്ചത്. വില വർധനവോടെ ഒരു ലിറ്റർ പെട്രോളിന് 84.95 രൂപയും ഡീസൽ ലിറ്ററിന് 75.13 രൂപയുമാണ് ഡൽഹിയിലെ വില. ഇതോടെ പെട്രോൾ വില സർവകാല റെക്കോർഡിലെത്തി.
പെട്രോൾ, ഡീസൽ വില വർധിച്ചു - പെട്രോൾ വില വർധനവ് വാർത്ത
പെട്രോൾ വില സർവകാല റെക്കോർഡിൽ
മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വർധനവ്
ക്രൂഡ് ഓയിൽ ബാരലിന് 55 ഡോളറിൽ താഴെ ആയപ്പോളാണ് രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിലെ വർധനവ്. വരും ദിവസങ്ങളിലും പെട്രോൾ, ഡീസൽ വിലയിൽ വർധനവ് ഉണ്ടാവാനാണ് സാധ്യതയെന്നാണ് എണ്ണ കമ്പനികൾ അഭിപ്രായപ്പെടുന്നത്.
Last Updated : Jan 18, 2021, 2:05 PM IST