തിരുവനന്തപുരം:രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയും ഇന്ന് വർധിപ്പിച്ചു. പുതുക്കിയ വില തിരുവനന്തപുരത്ത് പെട്രോളിന് 102.55 രൂപയും ഡീസലിന് 96.22 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 100.77 രൂപയും ഡീസലിന് 94.55 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 101.05 രൂപയും ഡീസലിന് 94.62 രൂപയുമായി. ജൂലൈ മാസത്തിൽ അഞ്ചാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
പതിവ് തെറ്റിക്കാതെ വീണ്ടും ഇന്ധനവിലയിൽ വർധനവ് - petrol diesel price HIKE
പുതുക്കിയ വില തിരുവനന്തപുരത്ത് പെട്രോളിന് 102.55 രൂപയും ഡീസലിന് 96.22 രൂപയുമാണ്.
പതിവ് തെറ്റിക്കാതെ വീണ്ടും ഇന്ധനവിലയിൽ വർധനവ്
മേയ് നാലിന് ശേഷം ഇന്ധനവിലയില്‍ തുടർച്ചയായ വര്‍ധനവാണ് സംഭവിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് നിരക്ക് വലിയ തോതില്‍ ഉയര്‍ന്നത്.
READ MORE:ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്