ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂടിയത്.
രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഇന്ധന വില വർധനവ് - diesel
പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂടിയത്.
രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിൽ റെക്കോഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 87.85 രൂപയും ഡീസൽ ലിറ്ററിന് 78.03 രൂപയുമാണ്. മുംബൈയിൽ ഇന്ധനവില പെട്രോൾ ലിറ്ററിന് 94.36 രൂപയും ഡീസൽ ലിറ്ററിന് 84.94 രൂപയുമാണ്. അതേ സമയം കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 89.16 രൂപയും ഡീസൽ ലിറ്ററിന് 81.61രൂപയുമാണ്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 90.18 രൂപയും ഒരു ലിറ്റർ ഡീസലിന് 83.18 രൂപയുമാണ് വില.
Last Updated : Feb 11, 2021, 10:50 AM IST