ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേന്ദ്രം പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചതെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ റാഷിദ് അൽവി.
എക്സൈസ് തീരുവ കുറഞ്ഞത് വളരെ കുറഞ്ഞുപോയി എന്നും ഇന്ധനവില 60-70 രൂപയിൽ കവിയരുതെന്നും അൽവി പറഞ്ഞു. വളരെ കുറച്ചുമാത്രം തീരുവ കുറച്ചതിനാൽ അത് കർഷകർക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും അൽവി കൂട്ടിച്ചേർത്തു.