കേരളം

kerala

ETV Bharat / bharat

ഇന്ധനക്ഷാമം : വിവിധ സംസ്ഥാനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിതരണം പ്രതിസന്ധിയില്‍ - അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില

ഡോളറിന്‍റെ പെട്ടെന്നുള്ള മൂല്യവർധന അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിപ്പിച്ചതും, സംസ്ഥാനങ്ങൾ വാറ്റ് വര്‍ധിപ്പിച്ചതും, പൊതുമേഖല എണ്ണക്കമ്പനികളുടെ ക്രമരഹിതമായ വിതരണവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം

petrol diesel crisis in indian states  increased price of crude oil in international market  increased vat in indian states  petrol diesel crisis in india  ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വിതരണം പ്രതിസന്ധിയില്‍  ഇന്ത്യയില്‍ ഇന്ധനക്ഷാമം  അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില  ഡോളറിന്‍റെ മൂല്യം
ഇന്ധനക്ഷാമം : സംസ്ഥാനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിതരണം പ്രതിസന്ധിയില്‍

By

Published : Jun 15, 2022, 1:40 PM IST

ഹൈദരാബാദ് : വിവിധ സംസ്ഥാനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിതരണം പ്രതിസന്ധിയില്‍. പൊതുമേഖല എണ്ണക്കമ്പനികൾ ഡീലർമാർക്ക് ഇന്ധനം ക്രമരഹിതമായി വിതരണം ചെയ്‌തതും, സംസ്ഥാനങ്ങൾ വാറ്റ് (മൂല്യം വർധിത നികുതി) വര്‍ധിപ്പിച്ചതുമാണ് പെട്ടെന്നുള്ള ഈ പ്രതിസന്ധിക്ക് കാരണം. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ പ്രതിസന്ധി നീണ്ടുനിൽക്കുമെന്നാണ് പമ്പുടമകളും ഡീലേഴ്‌സ് അസോസിയേഷനും പറയുന്നത്.

തിങ്കളാഴ്ച ഭോപ്പാലിലെ 152 പെട്രോൾ പമ്പുകളിൽ 12 പമ്പുകളിലാണ് ഇന്ധന ക്ഷാമം ഉണ്ടായത്. നഗരത്തിലെ പമ്പുകളില്‍ മാത്രമല്ല നഗരപരിധിക്ക് പുറത്തുള്ള കോക്ത ട്രാൻസ്‌പോർട്ട് നഗർ, നീൽബാദ്, ബെരാസിയ പ്രദേശങ്ങളിലെ പമ്പുകളിലും ഇന്ധന ക്ഷാമം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഹിമാചൽ പ്രദേശില്‍ ഇന്ധന പ്രതിസന്ധി കാരണം 496 പെട്രോൾ പമ്പുകളിൽ പലതും അടച്ചുപൂട്ടിയ അവസ്ഥയിലാണ്.

ഹിമാചൽ പ്രദേശിലെ ഭക്ഷ്യ വിതരണ വകുപ്പിന്‍റെ കണക്കനുസരിച്ച്, സംസ്ഥാനത്ത് പ്രതിദിനം ശരാശരി 240 മെട്രിക് ടൺ പെട്രോളും 1300 മെട്രിക് ടൺ ഡീസലും ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് സംസ്ഥാനത്തെ മൊത്തം ഉപഭോഗത്തിന്‍റെ 50 ശതമാനവും ബിപിസിഎൽ (ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്), എച്ച്പിസിഎൽ (ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്) എന്നിവ മൊത്തം ഉപഭോഗത്തിന്‍റെ 24 ശതമാനവും സംഭാവന ചെയ്യുന്നു. 2 ശതമാനം മാത്രമാണ് സ്വകാര്യ കമ്പനികൾ നൽകുന്നത്.

രാജസ്ഥാനിൽ 2500 ഓളം പെട്രോൾ പമ്പുകൾ എച്ച്‌പിസിഎല്ലും ബിപിസിഎല്ലും ചേർന്നാണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവയിൽ 2000ലധികം പമ്പുകളും ഇന്ധനക്ഷാമം നേരിടുന്നുണ്ട്. ഐ‌ഒ‌സി‌എല്ലിന്‍റെ 4000 പമ്പുകളിൽ ഇന്ധന ക്ഷാമം ഇല്ലെങ്കിലും സംസ്ഥാനത്ത് വർധിച്ചുവരുന്ന ഡിമാൻഡ് നേരിടാൻ ഈ പമ്പുകൾക്ക് കഴിയുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍.

ഹരിയാനയിലും പെട്രോളിനും ഡീസലിനും ക്ഷാമമുണ്ട്. പ്രതിസന്ധിയുടെ ആഘാതം ഉത്തരേന്ത്യയിൽ മാത്രമല്ല, രാജ്യത്തിന്‍റെ തെക്കൻ-കിഴക്കൻ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ജാർഖണ്ഡിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും ഇന്ധന ക്ഷാമം റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും, മുൻഗർ, ബെഗുസാരായി, ഖഗാരിയ, ലഖിസാരായി തുടങ്ങി ബിഹാറിലെ പല ജില്ലകളിലും വിതരണത്തിൽ കുറവുണ്ടായി.

നിരവധി സംസ്ഥാനങ്ങളില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എണ്ണ, പ്രകൃതിവാതക മന്ത്രാലയ പ്രതിനിധികൾ ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല. എങ്കിലും ഡോളറിന്‍റെ പെട്ടെന്നുള്ള വിലവർധന അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിപ്പിച്ചതായും പൊതുമേഖല വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിച്ചതായും മുതിർന്ന ഉദ്യോഗസ്ഥർ അനൗദ്യോഗികമായി ഇടിവി ഭാരതിനോട് പ്രതികരിച്ചു. ഡീലർമാർക്കുള്ള എണ്ണ വിതരണത്തിന് അനുമതി നൽകാൻ എണ്ണക്കമ്പനികൾ നിർബന്ധിതരാവുകയും ഇത് പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്‌തുവെന്നും നിലവിലെ പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മുമ്പ് പെട്രോൾ പമ്പുകൾക്ക് നല്‍കിയിരുന്ന ഇന്ധനത്തിന്‍റെ അതേ അളവിലാണ് നിലവിലും എണ്ണക്കമ്പനികൾ നൽകുന്നത്. പമ്പുകൾ അതനുസരിച്ച് വിതരണ സംവിധാനം പുനഃക്രമീകരിക്കണം. എന്നാല്‍ പമ്പുകള്‍ക്ക് അതിന് സാധിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഇന്ധനത്തിന്‍റെ അധിക ആവശ്യം നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലാണ് പമ്പുകൾ.

കഴിഞ്ഞ 20 ദിവസമായി എണ്ണക്കമ്പനികൾ പമ്പുകളുടെ അധിക ആവശ്യങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് അജയ് ബൻസാൽ പറഞ്ഞു. കൂടാതെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്‌ക്ക് പെട്ടെന്നുണ്ടായ വില വർധനവും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. പല സംസ്ഥാനങ്ങളും വാറ്റ് വർധിപ്പിച്ചതിനാൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിലും മാറ്റം വന്നുവെന്നും ഡൽഹിയിലെ സ്ഥിതി സാധാരണമാണെന്നും വിതരണത്തിൽ കുറവൊന്നുമില്ലെന്നും അജയ് ബൻസാൽ പറഞ്ഞു.

ABOUT THE AUTHOR

...view details