കുതിച്ചുയര്‍ന്ന് പെട്രോള്‍ വില; ആന്ധ്രപ്രദേശില്‍ പെട്രോള്‍ ലിറ്ററിന് 100 രൂപ - 100 കടന്ന് പൊട്രോള്‍ വില
തുടര്‍ച്ചയായ 12-ാം ദിവസമാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ വില കൂട്ടുന്നത്.
![കുതിച്ചുയര്‍ന്ന് പെട്രോള്‍ വില; ആന്ധ്രപ്രദേശില്‍ പെട്രോള്‍ ലിറ്ററിന് 100 രൂപ PETROL COST HITS CENTURY IN ANDHRA PRADESH ANDHRA PRADESH andra predesh petrol price hike petrol-diesel price hike india price hike PETROL COST HITS CENTURY കുതിച്ചുയര്‍ന്ന് പെട്രോള്‍ വില ആന്ധ്ര പ്രദേശില്‍ പെട്രോള്‍ ലിറ്ററിന് 100 രൂപ എണ്ണ കമ്പനികള്‍ പെട്രോള്‍ വില കൂട്ടി പ്രീമിയം പെട്രോള്‍ വില 100 കടന്ന് പൊട്രോള്‍ വില ഇന്ധന വില വര്‍ധന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10702816-thumbnail-3x2-petrol.jpg)
അമരാവതി: ആന്ധ്ര പ്രദേശില്‍ സെഞ്ച്വറി അടിച്ച് പെട്രോള്‍ വില. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പ്രീമിയം പെട്രോള്‍ വില 100 കടന്നു. ഇത് തുടര്‍ച്ചയായ 13-ാം ദിവസമാണ് എണ്ണ കമ്പനികള്‍ ഇന്ധന വില കൂട്ടുന്നത്.പ്രതിദിനം വര്‍ധിക്കുന്ന ഇന്ധന വില സംസ്ഥാനത്തെ സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കടന്നു.ഗുണ്ടൂര്‍ ജില്ലയില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 100.13 രൂപയാണ് രേഖപ്പെടുത്തിയത്. സാധാരണ പെട്രോള്‍ വില 96.68 രൂപയിലുമെത്തി. വിജയവാഡയില്‍ പെട്രോള്‍ ലിറ്ററിന് 96.48 രൂപയും ഡീസല്‍ ലിറ്ററിന് 90.08 രൂപയുമാണ്.