കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ് അജ്ഞാതർ - ജമ്മു കശ്മീർ പൊലീസ്

അക്രമികളെ കണ്ടെത്താന്‍ തെരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്.

jammu kashmir attack  jammu kashmir petrol bomb  petrol bomb attack jammu  ജമ്മു കശ്‌മീരിൽ അക്രമണം  ജമ്മു കശ്മീർ പൊലീസ്  ജമ്മു കശ്മീർ വാർത്ത
ജമ്മു കശ്‌മീരിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് അജ്ഞാതർ

By

Published : Jun 22, 2021, 3:12 PM IST

ശ്രീനഗർ : ജമ്മു കശ്‌മീരിലെ ഖൻയർ പൊലീസ് സ്റ്റേഷനിലെ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ അജ്ഞാതർ പെട്രോൾ ബോംബ് എറിഞ്ഞു. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Also Read:രാമനാഥപുരത്ത് പെട്രോൾ ബോംബ് ആക്രമണം ; പിന്നിൽ മുൻ മന്ത്രിയെന്ന് വിൻസെന്‍റ് രാജ

സംഭവത്തിൽ കുറ്റക്കാരായവരെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, സ്ഫോടനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് സിആർപിഎഫ് ഉദ്യോഗസ്ഥര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

Also Read:ഷോപിയൻ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം: ആളപായമില്ല

ABOUT THE AUTHOR

...view details