അമരാവതി: ആന്ധാപ്രദേശിൽ കാമുകിയുടെ ദേഹത്ത് പ്രട്രോളൊഴിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സംസ്ഥാനത്തെ വിജയാനഗരം ജില്ലയിലെ ചൗടുവാഡ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തടയാൻ നോക്കിയ രണ്ട് ബന്ധുക്കൾക്കും പൊള്ളലേറ്റിട്ടുണ്ട്. മൂവരെയും ഉടൻ തന്നെ പ്രാദേശിക സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദീർഘകാലത്തെ പ്രണയ ബന്ധം
രാംബാബു എന്നയാളും പെൺകുട്ടിയുമായി വളരെക്കാലമായി സ്നേഹത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള സ്നേഹബന്ധം അറിഞ്ഞ് വീട്ടുകാർ ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ പെൺകുട്ടി മറ്റൊരാളുമനായി ഫോണിൽ സംസാരിക്കുന്നുണ്ടെന്ന് ആരോപിച്ച് രാംബാബു ബഹളം ഉണ്ടാക്കുകയും വിവാഹത്തിൽ നിന്നും പിൻമാറുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പ് ആക്കുകയും രാംബാബു വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ അർദ്ധരാത്രിയോടെ രാംബാബു പെൺകുട്ടിയുടെ വീട്ടിലെത്തി കാമുകിയേയും ബന്ധുക്കളെയും അക്രമിക്കുകയും കടന്നനുകളയുകയുമായിരുന്നു. സംഭവത്തിൽ പ്രതിയായ രാംബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.