ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും പെട്രോൾ, ഡീസൽ വില ഉയർന്നു. പെട്രോൾ വില ലിറ്ററിന് 7 പൈസയും ഡീസലിന് 18 പൈസയും വർധിച്ചു. വിവിധ നഗരങ്ങളിൽ പെട്രോളിന് 7 പൈസയും ഡീസലിന് 17 പൈസയുമാണ് ഉയർന്നത്. കഴിഞ്ഞ 4 ദിവസമായി പെട്രോൾ, ഡീസൽ വിലയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ പെട്രോളിന് 47 പൈസയും ഡീസലിന് 79 പൈസയുമാണ് ഉയര്‍ന്നത്.
നാലാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധന - പെട്രോൾ ഡീസൽ വില ഉയർന്നു
കഴിഞ്ഞ 4 ദിവസമായി പെട്രോൾ, ഡീസൽ വിലയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ പെട്രോളിന് 47 പൈസയും ഡീസലിന് 79 പൈസയുമാണ് ഉയര്‍ന്നത്.
വിലയിൽ വർധന
സെപ്റ്റംബർ 22 മുതൽ പെട്രോൾ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നില്ല. ഒക്ടോബർ രണ്ടു മുതൽ ഡീസൽ വിലയും മാറ്റമില്ലാതെ തുടരുകയായിരുന്നു. ഏതാണ്ടു രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വർധിക്കാൻ തുടങ്ങിയെന്നാണ് എണ്ണക്കമ്പനികൾ പറയുന്നു.