കേരളം

kerala

ETV Bharat / bharat

ലഹരിമരുന്ന് ഉണക്കി പൊടിച്ച് ജ്യൂസ് രൂപത്തിലാക്കി വിൽപ്പന ; രാജസ്ഥാൻ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ - ജ്യൂസിന്‍റെ രൂപത്തിൽ ലഹരി വിൽപ്പന

രാജസ്ഥാൻ സ്വദേശിയായ ഗുണം സിങ്ങിനെ വി.വി പുരം പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ ഗോഡൗണിൽ നിന്ന് 60 ലക്ഷം രൂപ വിലവരുന്ന 55 കിലോ കറുപ്പും പിടികൂടി

selling drugs in the form of juice  Person arrested for selling drugs  ലഹരി മരുന്ന് ജ്യൂസിന്‍റെ രൂപത്തിൽ വിൽപ്പന  രാജസ്ഥാൻ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ  opium  ജ്യൂസിന്‍റെ രൂപത്തിൽ ലഹരി വിൽപ്പന  കറുപ്പ്
ലഹരിമരുന്ന് ഉണക്കി പൊടിച്ച് ജ്യൂസിന്‍റെ രൂപത്തിൽ വിൽപ്പന

By

Published : Jul 7, 2023, 4:49 PM IST

Updated : Jul 7, 2023, 6:04 PM IST

ലഹരിമരുന്ന് ഉണക്കി പൊടിച്ച് ജ്യൂസിന്‍റെ രൂപത്തിൽ വിൽപ്പന

ബെംഗളൂരു : ജ്യൂസിന്‍റെ രൂപത്തിൽ ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന പ്രതി പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ ഗുണം സിങ്ങിനെയാണ് വി.വി പുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയുടെ ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ 60 ലക്ഷം രൂപ വിലവരുന്ന 55 കിലോ കറുപ്പ് (opium) ഇനത്തിൽപ്പെട്ട മയക്കുമരുന്നും പിടികൂടി.

പ്രതി ജ്യൂസിന്‍റെ രൂപത്തിൽ ലഹരി വസ്‌തു വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് വി.വി പുരത്ത് പ്രവർത്തിക്കുന്ന ഇയാളുടെ ഗോഡൗണിൽ പൊലീസ് പരിശോധന നടത്തിയത്. 100 ലിറ്റർ വെള്ളത്തിൽ ഒരു ലിറ്റർ മയക്കുമരുന്ന് ലായനി കലർത്തിയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്.

വളരെയധികം ദുർഗന്ധം ഉള്ളതിനാൽ വിവിധ കമ്പനികളുടെ ശീതള പാനീയങ്ങളിൽ കലർത്തിയാണ് ഇയാൾ ഈ ലായനി ഉപഭോക്താക്കൾക്ക് നൽകി വന്നിരുന്നത്. രാജസ്ഥാനിൽ കൃഷി ചെയ്യുന്ന ഒരു തരം കറുപ്പാണ് പ്രതി ജ്യൂസിന്‍റെ രൂപത്തിൽ വിൽപ്പന നടത്തിയത്. ഇത് കൃഷി ചെയ്‌ത് വിളവെടുത്ത ശേഷം ലക്ഷങ്ങൾക്കാണ് വിൽപ്പന നടത്തിയിരുന്നത്.

രാജ്യത്തിന്‍റെ പല സംസ്ഥാനങ്ങളിലേക്കും ഇവർ ഇത് വിതരണം ചെയ്‌തുവന്നിരുന്നു. തോട്ടത്തിൽ വളരെ സൂക്ഷ്‌മതയോടെയാണ് ഇവർ കറുപ്പ് ചെടികൾ നട്ടുവളർത്തുന്നത്. ചെടി വളർന്ന് കായ്‌ക്കുന്നതോടെ ബ്ലേഡ് ഉപയോഗിച്ച് ഇതിന്‍റെ ഫലം ശേഖരിക്കുന്നു. ഈ ഫലമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഉയർന്ന വിലയ്‌ക്കാണ് ഈ ഫലം വിൽപ്പന നടത്തിയിരുന്നത്.

ബെംഗളൂരുവിൽ പിടിയിലായ പ്രതികൾ, ഈ ഫലം ഉണക്കിയാണ് രാജസ്ഥാനിൽ നിന്ന് കൊണ്ടുവരുന്നത്. ശേഷം ഇത് പൊടിച്ച് രണ്ട് ദിവസം വെള്ളത്തിൽ ഇട്ട് വയ്‌ക്കുന്നു. ശേഷം പൊടികൾ മാറ്റി ഈ വെള്ളം കുപ്പിയിൽ സൂക്ഷിക്കുന്നു. ഇത് സാധാരണ വെള്ളത്തിൽ നിശ്ചിത അളവിൽ കലക്കിയാണ് വിൽപ്പന നടത്തിയിരുന്നത്.

ഗഞ്ച റാണിയെ പിടികൂടി കേരള പൊലീസ് : അടുത്തിടെ ഒഡിഷയിലെ ഏറ്റവും വലിയ കഞ്ചാവ് മാഫിയ ഗ്രൂപ്പിന്‍റെ വനിത നേതാവിനെ കേരള പൊലീസ് ഒഡിഷയിലെത്തി പിടികൂടിയിരുന്നു. ഗഞ്ച റാണി എന്നറിയപ്പെടുന്ന നമിതയെയാണ് കേരള പൊലീസ് ഒഡിഷയിലെ ഗജപതി ജില്ലയിലെത്തി അതിസാഹസികമായി പിടികൂടിയത്. ഇവരുടെ സഹായി അരുണ്‍ നായിക്കിനെയും പൊലീസ് പിടികൂടിയിരുന്നു.

തൃശൂർ ജില്ലയിൽ സാജൻ തോമസ് എന്നയാളിൽ നിന്ന് 221 കിലോ കഞ്ചാവ് പിടികൂടിയ കേസിന്‍റെ അന്വേഷണമാണ് പൊലീസിനെ ഒഡിഷയിലേക്കെത്തിച്ചത്. സാജൻ തോമസിനൊപ്പം അഞ്ച് പേരെയും പൊലീസ് പിടികൂടിയിരുന്നു. ഇവർ ഫോണ്‍ വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ഈ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് പ്രതികൾ ഒഡിഷയിൽ നിന്നുള്ളവരാണെന്ന് പൊലീസിന് മനസിലാകുന്നത്.

ALSO READ :കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; പ്രതികളെ ഒഡിഷയിലെത്തി പിടികൂടി കേരള പൊലീസ്

തുടർന്ന് ഈ പ്രതികളെ പിടിക്കുന്നതിനായി തൃശൂർ ജില്ലയിൽ നിന്നുള്ള പൊലീസ് സംഘം ഒഡിഷയിലേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് ഒഡിഷയിൽ ജോലി ചെയ്യുന്ന മലയാളി ഐപിഎസ് ഓഫിസർ സ്വാതി എസ് കുമാറിന്‍റെയും ഒഡിഷ പൊലീസിന്‍റെയും സഹായത്തോടെ പൊലീസ് സംഘം പ്രതികളെ സാഹസികമായി അവരുടെ ഗ്രാമത്തിൽ വച്ച് തന്നെ പിടികൂടി കേരളത്തിൽ എത്തിക്കുകയായിരുന്നു.

Last Updated : Jul 7, 2023, 6:04 PM IST

ABOUT THE AUTHOR

...view details